തോമസ് ചാണ്ടി നികത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി
Published on 01 July, 2018
കൊച്ചി: മുന്‍മന്ത്രിയും
എന്‍.സി.പി സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടി നികത്തിയ പ്രദേശങ്ങള്‍
പൂര്‍വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്.
നികത്തല്‍
സംബന്ധിച്ച് മുന്‍ കളക്ടര്‍ ടിവി അനുപമയുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചു.ലേക്ക്
പാലസ് റിസോര്‍ട്ടിന് മുന്നില്‍ വലിയകുളം സീറോ ജെട്ട് റോഡില്‍ രണ്ടിടങ്ങളില്‍
നടത്തിയ നിയമവിരുദ്ധ നികത്തലുകള്‍ പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് ഹൈക്കോടതിയുടെ
ഉത്തരവ്.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ്
റിസോര്‍ട്ടിലേക്കുള്ള റോഡിന് അനധികൃതമായി കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്ന് ചൂണ്ടി
കാട്ടി അഭിഭാഷകനായ സുഭാഷ് എം തീക്കാടായിരുന്നു പരാതി നല്‍കിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല