ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയാ, ന്യൂജേഴ്സി, ഡെലവെയര്‍, മെരിലാന്‍ഡ്, വെര്‍ജീനിയാ
തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്തീസ്റ്റ് റീജിയണിലുള്ളവര്ക്കായി
സെന്റ് തോമസ് സീറോമലബാര്‍ പള്ളിയില്‍ നടത്തുന്ന ശാലോം ഫെസ്റ്റിവല്‍ ജൂലൈ 14
വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍
രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉല്‍ഘാടനം ചെയ്യും. ജൂലൈ 17 വരെ
നാലുദിവസം നീണ്ടുനില്‍ക്കുന്ന ഫിലാഡല്‍ഫിയ ഫെസ്റ്റിവലിന്റെ രജിസ്ട്രേഷനും മറ്റു
ക്രമീകരണങ്ങളും വളരെ വേഗം പുരോഗമിക്കുന്നതായി ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ മോഡി
ജേക്കബ് അറിയിക്കുന്നു.
നോര്‍ത്തീസ്റ്റ് സംസ്ഥാനങ്ങളിലെ കത്തോലിക്കാ,
യാക്കോബായ, ഓര്‍ത്തഡോക്സ് വൈദികരും, സന്യസ്തരും, അല്മായ പ്രേഷിതരും
നാലുദിവസത്തെ ധ്യാനവും, ഗാനശുശ്രൂഷകളും, ദിവ്യകാരുണ്യ ആരാധനകളും ക്രമീകരിക്കും.
ഇതിനായി ആതിഥേയ ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം, ഫാ. എം. കെ. കുര്യാക്കോസ്, ഫാ.
കെ. കെ. ജോണ്‍, ഫാ. തോമസ് കടുകപ്പള്ളില്‍, ഫാ. ജെയിംസ് നിരപ്പേല്‍, ഫാ. മാത്യു
പുഞ്ചയില്‍, ഫാ. തോമസ് മലയില്‍, ഫാ. രാജു പിള്ള, ഫാ. ജോസ് തറക്കല്‍, ഫാ. മത്തായി
മണ്ണൂര്‍വടക്കേതില്‍ എന്നിവരുടെ ആല്മീയ നേതൃത്വത്തില്‍ വിവിധ മിനിസ്ട്രികള്‍
പ്രവര്‍ത്തിക്കുന്നു.
യുവജനങ്ങള്‍ക്കും കൗമാരപ്രായക്കാര്‍ക്കും ഇംഗ്ലിഷില്‍
പ്രത്യേകം വചനശുശ്രൂഷയും അവരെ വിശ്വാസത്തിലൂട്ടിയുറപ്പിക്കുന്നതിനുള്ള യൂത്ത്
ഫോര്മേഷന് ക്ലാസുകളും ഉണ്ടായിരിക്കും. യുവജനങ്ങള്‍ക്കായി പ്രത്യേക പരിശീലനം
ലഭിച്ച ആള്ക്കാര് ക്ലാസുകള്‍ നയിക്കും. ഈ അവധിക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും
നല്ല ആല്മീയ വിരുന്നായിരിക്കും
ഫിലാഡല്‍ഫിയായിലെ യൂത്ത് കോണ്‍ഫറന്‍സിലൂടെ
യുവജനങ്ങള്‍ക്ക് ലഭിക്കുക. കുട്ടികളുടെ വ്യക്തിത്വ വികസനവും, വിശ്വാസ പരിപോഷണവും
ലക്ഷ്യമിട്ടുള്ള ഈ ട്രെയിനിംഗ് അവര്‍ക്ക് ഭാവിജീവിതത്തിലേക്ക് നല്ലൊരു
മുതല്‍ക്കൂട്ടായിരിക്കും. ശാലോം ടെലിവിഷന്‍ ചെയര്മാന് ബെന്നി പുന്നത്തറ,
വചനപ്രഘോഷകരായ റവ. ഫാ. റോയി പാലാട്ടി, ഡോ. ജോണ്‍ ഡി.; ഡോ. മനോജ്, ടോബി മണിമലയത്ത്
എന്നിവര്‍ മുതിര്‍ന്നവര്‍ക്കായി വചന ശുശ്രൂഷകള്‍ നടത്തും.
www.shalomus.org
എന്ന വെബ്സൈറ്റ് വഴിയോ, താഴെപ്പറയുന്നവരുമായി നേരില്‍ ബന്ധപ്പെട്ടോ ധ്യാനത്തിനു
രജിസ്റ്റര്‍ ചെയ്യാം. നാലുദിവസത്തെ ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് രജിസ്ട്രേഷന്
ഫീസ് 75 ഡോളര്‍. അഞ്ചു മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്ക് 25 ഡോളര്‍ മതിയാവും.
ഫാമിലി രജിസ്ട്രേഷന് 200 ഡോളര്‍. നാലുദിവസവും പങ്കെടുക്കാന്‍
സാധിക്കാത്തവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമായും പങ്കെടുക്കാവുന്നതാണു.
പരിമിതമായ രീതിയില്‍ ബേബിസിറ്റിങ്ങും ഉണ്ടായിരിക്കും.
കുടുതല്‍
വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: റവ. ഫാ. ജോണ്‍ മേലേപ്പുറം 215 808
4052, മോഡി ജേക്കബ് (കോര്‍ഡിനേറ്റര്‍) 215 667 0801, ജെറി ജോര്‍ജ് 215 681 2577.