ഓക്ലാന്റ്: ഓക്ലാന്റ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എല്ലാ ചടങ്ങുകളും എപ്സം കാത്തലിക് പള്ളിയില്‍ മലയാളിത്തില്‍ നടക്കും. മാര്‍ച്ച് 30ന് (വെള്ളി) കുരിശിന്റെ വഴിക്ക് സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ നേതൃത്വം നല്‍കും. ഓശാന ഞായറാഴ്ച വൈകുന്നേരം 4.30ന് കുരുത്തോല വെഞ്ചരിപ്പും തുടര്‍ന്ന് പ്രദക്ഷിണവും നടക്കും. തിരുക്കര്‍മ്മങ്ങളില്‍ മിഷന് ചാപ്ലെയിന്‍ ഫാ. ജോയി തോട്ടങ്കര സിഎസ്എസ്ആര്‍ മുഖ്യകാര്‍മികനായിരിക്കും.
പെസഹ വ്യാഴാഴ്ച രാത്രി ഒന്‍പതിന് കാല്‍കഴുകല്‍ ശുശ്രൂഷ ആരംഭിക്കും. സാന്തോ യൂത്ത് ഗ്രൂപ്പ് അംഗങ്ങള്‍ ശുശ്രൂഷയില്‍ പങ്കെടുക്കും. തുടര്‍ന്ന് പെസഹാ അപ്പം മുറിക്കല്‍ ചടങ്ങ് നടക്കും. സാധിക്കുന്നവരെല്ലാം അപ്പവും പാലും കൊണ്ടുവരണമെന്ന് ചാപ്ലെയിന്‍ അറിയിച്ചു.
ദുഃഖവെള്ളിയാഴ്ച തിരുക്കര്‍മ്മങ്ങള്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. പീഢാനുഭവ ശുശ്രൂഷകള്‍ക്കുശേഷം കയ്പുനീര് വിതരണം ചെയ്യുന്നതാണ്. തുടര്‍ന്ന് ഭക്തിസാന്ദ്രമായ കുരിശിന്റെ വഴി ഔവര്‍ ലേഡി ഓഫ് സെക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഉച്ചയ്ക്ക് എല്ലാവര്ക്കും നേര്‍ച്ചക്കഞ്ഞി വിതരണം ചെയ്യും.
ദുഃഖശനി രാവിലെ 8.30ന് വെള്ളവും തിരിയും ആശീര്‍വദിച്ച് ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
ഈസ്റ്ററോടനുബന്ധിച്ചുള്ള ആഘോഷമായ പാട്ടുകുര്‍ബാന ശനി രാത്രി 8.30ന് നടക്കും. കുര്‍ബാനയ്ക്കുശേഷം കേക്ക് മുറിക്കല്‍ ചടങ്ങ് നടക്കും. തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ഏവരെയും ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നതായി ചാപ്ലെയിന്‍ ജോയി തോട്ടങ്കര അറിയിച്ചു.
റിപ്പോര്‍ട്ട്: രാജി ചാക്കോ ആനിത്തോട്ടത്തില്‍