തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ യുഡിഎഫ് സമീപിച്ചാല്‍ അപ്പോള്‍ നിലപാട് വ്യക്തമാക്കുമെന്ന് ആര്.ശെല്‍വരാജ്. ഇപ്പോള്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല. നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന് അനുയോജ്യനായ സ്ഥാനാര്‍ഥി താനാണെന്നത് പി.സി.ജോര്‍ജിന്റെ അഭിപ്രായമാണ്. അദ്ദേഹവുമായി കൂടിയാലോചിച്ചല്ല താന്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ഇപ്പോള്‍ ജനകീയ വികസന സമിതിയുടെ പ്രവര്‍ത്തനങ്ങളിലാണ് താന്‍ ശ്രദ്ധിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ശെല്‍വരാജ് പറഞ്ഞു.