ന്യൂഡല്‍ഹി: അണ്ണാ ഹസാരെ ഞായറാഴ്ച നിരാഹാര സമരം നടത്തുന്ന ജന്തര്‍മന്ദറില്‍ സുരക്ഷയ്ക്കായി 1000 പൊലീസിനെ വിന്യസിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു. സന്നദ്ധ പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരേയും മാഫിയാ സംഘങ്ങള്‍ കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് അണ്ണാ ഹസാരെ നിരാഹാരം സമരം നടത്തുന്നത്.
മാഫിയാ സംഘങ്ങള്‍ കൊലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ 40 കുടുംബങ്ങള്‍ സമരത്തില്‍ പങ്കെടുക്കുമെന്നു ഹസാരെ സംഘം അറിയിച്ചു. മധ്യപ്രദേശില്‍ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയ നരേന്ദ്രകുമാര്‍ ഐപിഎസിന്റെ പിതാവും സമരത്തിനെത്തുന്നുണ്ട്.