പെര്‍ത്ത്: വിജ്ഞാനപ്രധമായ അശ്വമേധം പരിപാടിയിലൂടെ മലയാളികളുടെ മനംകവര്‍ന്ന ജിഎസ് പ്രദീപ് നവോദയ ഓസ്ട്രേലിയയുടെ പെര്‍ത്ത് കമ്മറ്റിയുടെ The most influential Intellectual Iconഅവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സന്തോഷ് പാലിക്കാനാണ് മീഡിയ എക്സലന്‍സ് അവാര്‍ഡ്.
മേയ് 19ന് പെര്‍ത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വ്യത്യസ്തമായ ആശയങ്ങളും പ്രവര്‍ത്തനശൈലിയും കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഓസ്ട്രേലിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത്. തങ്ങളുടേതായ ഇടം കണ്ടെത്തിയ സംഘടനയാണ് നവോദയ ഓസ്ട്രേലിയ.
റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല