ലണ്ടന്‍: ഏബ്രഹം മാര്‍ പൗലോസ് എപ്പിസ്കോപ്പ യുകെ സന്ദര്‍ശിക്കുന്നു. ഇന്നു
മുതല്‍ ഏപ്രില്‍ എട്ടു വരെയാണ് തിരുമേനിയുടെ യുകെ സന്ദര്‍ശനം. മാര്‍ച്ച് 24ന്
തിരുമേനി ഹൗണ്‍സ്ലോ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ചിലെ കുടുംബനവീകരണ ധ്യാനം
ബെഡ്ഫോര്‍ഡ് സ്കൂളില്‍ ഉദ്ഘാടനം ചെയ്യും. 25ന് സെന്റ് ജെയിംസ് മാര്‍ത്തോമ്മ
ചര്‍ച്ചില്‍ നടക്കുന്ന ആദ്യ കുര്‍ബാനയ്ക്ക് അദ്ദേഹം മുഖ്യ
കാര്‍മികനായിരിക്കും.
ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ദിവസം വരെ ഹൗണ്‍സ്ലോ
സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ചില്‍ നടക്കുന്ന വിശുദ്ധ വാരാചരണത്തിന്
തിരുമേനി നേതൃത്വം നല്‍കും. കൂടാതെ തിരുമേനി കെന്റ്, പീറ്റര്‍ ബോറോ പ്രയര്‍
ഗ്രൂപ്പ്സ് എന്നിവ സന്ദര്‍ശിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.
ഈപ്പന് ഏബ്രഹാം 02085779981.