ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് പള്ളി പെരുന്നാള്‍ വിവിധ കര്‍മ്മാദികളോടെ
ആചരിക്കുന്നു. അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന
അര്‍പ്പിക്കും. ബഹുമാനപ്പെട്ട പുഞ്ചക്കോണം അച്ചന്, ബഹു. പോള്‍ പി ഐസക് അച്ചന്
എന്നിവര്‍ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് സഹകര്‍മ്മികത്വം വഹിക്കും.
ജൂലൈ രണ്ടിന് ശനിയാഴ്ച സന്ധ്ധ്യ പ്രാര്‍ത്ഥന, പ്രസംഗം, പ്രദഷണം,
നേര്‍ച്ച എന്നിവയും, ജൂലൈ മൂന്നിന് ഞായറാഴ്ച രാവിലെ ഒന്‍പതിന് വി.കുര്‍ബാന,
മധ്യസ്ഥ പ്രാര്‍ത്ഥന, പ്രദഷണം, ഉച്ചഭക്ഷണം എന്നിവയാണ് പ്രധാന തിരകുനാള്
തിരുകര്‍മ്മങ്ങള്‍. എല്ലാവരെയും തിരുനാളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.
ഹാം ജോസഫ് (7088567490) അറിയിച്ചു.