ഇ-മെയില്‍ വിവാദം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതി
Published on 22 March, 2012
തിരുവനന്തപുരം: ഇ-മെയില്‍ വിവാദത്തില്‍ ജില്ലാ
ഹോമിയോ മെഡിക്കല്‍ ഓഫീസറെ രണ്ടാം പ്രതിയാക്കി. തിരുവനന്തപുരം ജില്ലാ
ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ദത്തഗറിനെയാണ് ക്രൈംബ്രാഞ്ച് രണ്ടാം
പ്രതിയാക്കിയത്.
തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്കിയ
റിപ്പോര്‍ട്ടിലാണ് കേസില്‍ ഒരു പ്രതികൂടി ഉണ്ടെന്ന് ക്രൈംബ്രാഞ്ച്
വ്യക്തമാക്കിയത്. കേസിലെ പ്രധാന പ്രതിയും ഹൈടെക് സെല്ലിലെ എസ്ഐയുമായിരുന്ന
ബിജു സലീമിന് ഇയാള്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതായി
കണ്ടെത്തിയിരുന്നു. ബിജു സലീം നടത്തിയ ഗൂഢാലോചനയില്‍ പങ്കാളിയായിട്ടാണ്
ഇയാള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ
കണ്ടെത്തല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല