വാഷിംഗ്ടണ്‍, ഡി.സി: ഫോമാ കണ് വന്‍ഷനു വാഷിംഗ്ടണ്‍-ബാള്‍ട്ടിമൂര്‍
മേഖലയില്‍ നിന്നു കൂടുതല്‍ രജിസ്റ്റ്രെഷന്‍ ഫോമാ പ്രസിഡന്റ് ബെന്നി
വാച്ച്ച്ചിറക്ക് കൈമാറി.
വീണ്ടുംഎത്താന് കഴിഞ്ഞതിലും ഇവിടെ നിന്നുലഭിക്കുന്ന പിന്തുണയിലും ബെന്നി
നന്ദി പറഞ്ഞു. തികച്ചും ജനകീയമായ കണ് വന്‍ഷനാണു ചിക്കാഗോയില്‍ നടക്കുക.
എല്ലാവര്ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന അപൂര്‍വാനുഭവമായിരിക്കും അത്.
മുന്‍ സെക്രട്ടറി അനിയന് ജോര്‍ജും എത്തിയിരുന്നു.
കേരള സോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ പ്രസീഡന്റ് സാജു തോമസ്, കൈരളി
പ്രസിഡന്റ് ജോണ്സന് കാടംകുളത്തില്‍ തുടങ്ങി ഒട്ടേറെ നേതാക്കള്‍
പങ്കെടുത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ വാഷിംഗ്ടന്‍ ഡി.സി. പ്രസിഡന്റ്
മോഹന്‍ കുമാര്‍ പങ്കെടുക്കുകയും കണ് വന്‍ഷനു രജിസ്റ്റര്‍ ചെയ്യുകയും
ചെയ്തു.
ആര്.വി.പി. തോമസ് കുര്യന് ആയിരുന്നു മീറ്റിംഗ് കോര്‍ഡിനേറ്റര്‍.
വിന്‍സന്‍ പാലത്തിങ്കല്‍ നേത്രുത്വം നല്കി. ആഷാ പാലത്തിങ്കല്‍ ആതിഥേയത്വം
വഹിച്ചു.