അബര്ഡീന്: സ്കോട്ട്ലണ്ടില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം
ആചരിക്കുന്ന ഏക ദേവാലയമായ അബര്ഡീന് സെന്റ് ജോര്‍ജ്ജ് യാക്കോബായാ സുറിയാനി
ഓര്‍ത്തഡോക്സ് പള്ളിയില്‍ മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും
ഏപ്രില്‍ ഒന്നു മുതല്‍ ഏഴ് വരെ യേശു ക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്ഡീന്
മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്സ് എപ്പിസ്ക്കോപ്പല്‍ പള്ളിയില്‍
ആചരിക്കുന്നു.
ഏപ്രില്‍ 1ന് രാവിലെ 11.45 ന് ഓശാന
സെന്റ്
സക്ലെമെന്റ്സ് എപ്പിസ്ക്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45 ന്. പ്രഭാത
നമസ്കാരവും തുടര്‍ന്ന് ഓശാനയുടെ ശുശ്രൂഷകളും. ഫാ. സിബി വാലയിലിന്റെ മുഖ്യ
കര്‍മ്മികത്വത്തില്‍ വി. കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം എന്നിവ
ഉണ്ടായിരിക്കും.
ഏപ്രില്‍ 2, 3 തീയതി തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍
വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ്
സഭയുടെ യു.കെ റിജിനല്‍ സ്കോട്ട്ലണ്ട് മേഖലയുടെ കണ്വഷനോടു അനുബന്ധിച്ചു സുവിശേഷ
പ്രസംഗവും ധ്യാനവും ഉണ്ടായിരുക്കുന്നതാണ്.
ഏപ്രില്‍ 4ന് ബുധനാഴ്ച
വൈകുന്നേരം 4.30 ന് പെസഹ
ഏപ്രില്‍ 4ന് വൈകുന്നേരം 4.30 മുതല്‍ സെന്റ്
ക്ലെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും 6 ന്
സന്ധ്യാപ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രൂഷകളും , പെസഹകുര്‍ബാനയും, അപ്പം മുറിക്കലും
ഉണ്ടായിരിക്കും. ഏപ്രില്‍ 5-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6 മണിക്കു
സന്ധ്യാപ്രാര്‍ത്ഥനയും.
ഏപ്രില്‍ 6 ന് രാവിലെ 7 ന്
ദുഃഖവെള്ളിയാഴ്ച
രക്ഷാകരമായ പീഢാനുഭാവത്തിന്റെ പൂര്ത്തീകാരണമായ നമ്മുടെ
കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ഏപ്രില്‍
6-ാം തീയതി രാവിലെ 7 മണിക്കു പ്രഭാത നമസ്കാരവും തുടര്‍ന്നു സ്ലീബാ ആരാധനയുടെ
പ്രത്യേക ശുശ്രൂഷ, സ്ലീബാ വന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ തുടര്‍ന്ന്
നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു
വിശ്വാസികള്‍ കയ്പ്പും കുടിച്ചു ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍
അവസാനിക്കും.
ഏപ്രില്‍ 7ന് വൈകുന്നേരം 6 ന്
ഉയര്‍പ്പുപെരുന്നാള്‍
മഹത്വകരമായ ഉയര്‍പ്പു പെരുന്നാള്‍ ഏപ്രില്‍ 7-ാം തീയതി
വൈകുന്നേരം 6 മണിക്കു സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു ഉയര്പ്പുപെരുന്നാളിന്റെ
പ്രത്യേക ശുശ്രൂഷകളും, വി. കുര്‍ബാനയും. സ്ലീബാ ആഘോഷം, സ്നേഹ വിരുന്നോടുകൂടി ഈ
വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
പീഡാനുഭവവാരം ശുശ്രൂഷകള്‍ക്കു ഫാ. സിബി
വാലയില്‍ നേതൃത്വം നല്കുന്നു.
പള്ളിയുടെ വിലാസം:
St. Clemets
Episcopal Church,
Mastrick Drive,
AB 16 6 UF, Aberdeen,
Scotland,
UK.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി - ഫാ. തോമസ് പുതിയാമഠം
-07574469741
സെക്രട്ടറി - രാജു വേലംകാല - 07789411249
ട്രഷറര്‍ -ജോബി പി.
പോള്‍ - 07943254378
റജി സി. പോള്‍ - 07828206838
സിജോ കെ. ജേക്കബ്-
07515463151
ജോണ്‍ വര്‍ഗീസ് - 07737783234
റീനാ ജോര്‍ജ്-
07515428213
ജീസ് കുറിയാക്കോസ്- 07854019523
പോള്‍ വര്‍ഗീസ് -
07714595371
ആഷ്ലീ കുര്യന് - 07701096108.
www.aberdeenpally.com