വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ വത്തിക്കാന്‍ പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചു. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ട്വിറ്ററിലൂടെയാണ് പുതിയ വെബ്സൈറ്റിനെക്കുറിച്ച് ലോകത്തെ അറിയിച്ചത്. www.news.va. എന്നതാണ് വെബ് സൈറ്റിന്റെ വിലാസം.
വത്തിക്കാന്‍ റേഡിയോ, ടെലിവിഷന്‍, ദിനപ്പത്രം എന്നിവ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വിഡിയോകളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വത്തിക്കാന്റെ നിലപാടുകളും മാര്‍പാപ്പയുടെ പരിപാടികളും വെബ്സൈറ്റില്‍ ഉണ്ടാവും. ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളിലാണ് വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.