-->

fokana

ജോയി ടി. ഇട്ടന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്

ഫ്രാന്‍സിസ് തടത്തില്‍

Published

on

ന്യൂയോര്‍ക്ക്:ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗമായി സീനിയര്‍ നേതാവ് ജോയി ടി. ഇട്ടന്‍ മത്സരിക്കുന്നു.നിലവില്‍ ഫൊക്കാനയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ ജോയി ഇട്ടന്‍ ഫൊക്കാനയുടെ വളര്‍ച്ചക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നെടുംതൂണായ ജോയ് ഇട്ടന്‍ ആ സംഘടനയെ ശക്തികൊണ്ടും പ്രവര്‍ത്തന മികവുകൊണ്ടും മുന്‍നിരയില്‍ എത്തിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്. ഫൊക്കാനയില്‍ ദേശീയ തലത്തില്‍ നിരവധി പദവികള്‍ അലങ്കരിച്ച ജോയി ഇട്ടന്‍റെ സാന്നിധ്യം അടുത്ത ദേശീയ കമ്മിറ്റിയിലും അനീവാര്യമാണെന്നു കണ്ടാണ് അദ്ദേഹത്തെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാന്‍ മുതിര്‍ന്ന ഫൊക്കാന നേതാക്കല്‍ താല്‍പര്യം പ്രകടിപ്പിച്ചത്.

ഫൊക്കാനയുടെ 2014- 2016 കമ്മിറ്റിയില്‍ നാഷണല്‍ ട്രഷറര്‍ ആയിരുന്ന ജോയി ഇട്ടന്‍ 20122014 കമ്മിറ്റിയില്‍ ദേശീയ കമ്മിറ്റി അംഗമായിരുന്നു. 2012 മുതല്‍ തുടര്‍ച്ചയായി ദേശീയ തലത്തില്‍ വിവിധ ഭാരവാഹിത്വം വഹിച്ചു വരുന്ന ജോയി ഫൊക്കാന ഫൊക്കാന കോണ്‍വെന്‍ഷനുകളുടെ ചുക്കാന്‍ പിടിക്കുന്നതില്‍ എപ്പോഴും മുന്നിരയിലുണ്ടാകാറുണ്ട്. 2012 ല്‍ ഹ്യൂസ്റ്റണ്‍ കോണ്‍വെന്‍ഷന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്ന അദ്ദേഹം പിന്നീട് 2014ല്‍ ചിക്കാഗോയില്‍ നടന്ന കണ്‍വെന്‍ഷന്റെ ദേശീയ കോര്‍ഡിനേറ്റര്‍ ആയിരുന്നു. നിലവില്‍ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയ ജോയി ഇട്ടന്റെ നേതൃത്വത്തില്‍ നിരവധി കാരുണ്യ പ്രവര്‍ത്തികളാണ് നടന്നുവരുന്നത്, ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റി ഇതിനകം കേരളത്തിലെ നിര്‍ധനരായ 4 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയതില്‍ ഒരു വീടിന്‍റെ നിര്‍മാണത്തിനുള്ള മുഴുവന്‍ തുകയും വഹിച്ചത് അദ്ദേഹം തന്നെയാണ്. എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് ഇതുവരെ വീട് വെച്ച് കൊടുത്തത്. നാലു വീടുകള്‍ നിര്‍മ്മിച്ച ആദ്യത്തെ വീടിന്‍റെ താക്കോല്‍ ദാനം കഴിഞ്ഞ വര്ഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു.അഞ്ചാമത്തെ വീടിന്‍റെ താക്കോല്‍ ദാനം ഏപ്രില്‍ മാസത്തില്‍ നടത്താനിരിക്കുകയാണ്.

ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ മുന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച അദ്ദേഹം അസോസിയേഷന്‍ സോവനീര്‍ ചീഫ് എഡിറ്റര്‍ കൂടിയാണ്. കഴിഞ്ഞ 4 വര്‍ഷമായി സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ കാനഡ ഭദ്രാസനം കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോയി വല്‍ഹാല സെയിന്റ് ജോണ്‍സ് യാക്കോബായ പള്ളി ട്രസ്റ്റി കൂടിയാണ്.

നിലവില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ ന്യൂയോര്‍ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ആയ അദ്ദേഹം നേരത്തെ സെക്രെട്ടറിയായും ചുമതല വഹിച്ചിരുന്നു.
മൂവാറ്റുപുഴ ഊരമന പാടിയേടത്തു പരേതനായ ടി.വി. ഇട്ടന്‍പിള്ളയുടെയും പരേതയായ ഏലിയാമ്മയുടെയും 5 മക്കളില്‍ നാലാമനായ ജോയി കേരളത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് കടന്ന് വരുന്നത്.1984 ഇല്‍ കെ.എസ്.യൂ. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി, കെ.പി,സി.സി. മെമ്പര്‍, എന്നീ നിലകളില്‍ രാഷ്ട്രീയ പയറ്റുകള്‍ നടത്തിയ ശേഷം 1990 ഇല്‍ എല്‍.എല്‍.ബി.ക്ക് പഠിച്ചുകൊണ്ടിരിക്കെ അമേരിക്കയില്‍ കുടിയേറി.

രാഷ്ട്രീയത്തിലും, സംഘടനാതലങ്ങളിലും ഇത്രയേറെ അനുഭവ സമ്പത്തുള്ള ജോയി ഇട്ടന്‍ പുതിയ ഭരണസമിതിക്ക് അനിവാര്യമായ സാന്നിധ്യവും മുതല്‍ക്കൂട്ടുമായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മാധവന്‍ ബി. നായര്‍, സെക്രെട്ടറി എബ്ര ഹാം ഈപ്പന്‍ (പൊന്നച്ചന്‍), ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിന്‍രാജ്, ബോര്‍ഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായ ഡോ.മാത്യു വര്ഗീസ് (രാജന്‍), എറിക് മാത്യു, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്‌സ് ഏബ്രഹാം, റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടന്‍ നായര്‍ (ന്യൂയോര്‍ക്ക്), രഞ്ജു ജോര്‍ജ് (വാഷിംഗ്ടണ്‍ ഡി. സി.), എല്‍ദോ പോള്‍ (ന്യൂ ജേഴ്‌സി പെന്‍സില്‍വാനിയ),ജോണ്‍ കല്ലോലിക്കല്‍ (ഫ്‌ലോറിഡ), വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലൈസി അലക്‌സ്, ഓഡിറ്റര്‍ ചാക്കോ കുര്യന്‍, എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

കോലഞ്ചേരി സെയിന്റ് പീറ്റേഴ്‌സ് കോളേജില്‍ നിന്ന് ബി.എസ്‌സി ബിരുദമെടുത്ത ശേഷം സോസിയോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റില്‍ അക്കൗണ്ടന്റ് ആയി 15 വര്‍ഷം സേവനം ചെയ്ത ശേഷം ബിസിനസ് രംഗത്തേക്ക് ചുവടു മാറ്റി.

ഭാര്യ: ജെസ്സി ഇട്ടന്‍ വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്റെറില്‍ ജോലി ചെയ്യുന്നു. അറ്റോര്‍ണി ആയ ആന്‍ മേരി ഇട്ടന്‍,കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ മാസ്‌റ്റേഴ്‌സ് വിദ്യാര്‍ത്ഥിനിയായ എലിസബത്ത് ഇട്ടന്‍, ബിഹാംപ്ടണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ജോര്‍ജ് ഇമ്മാനുവേല്‍ എന്നിവര് മക്കളാണ്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ സ്രേഷ്ട സ്ഥാനം വഹിക്കുന്ന ഷെവലിയാര്‍ ജോര്‍ജ് ഇട്ടന്‍ സഹോദരനാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫൊക്കാന രാജഗിരി ഇന്‍സ്റ്റിറ്റിയൂട്ട് ഹെല്‍ത്ത് കാര്‍ഡ് സ്റ്റുഡന്റ് എന്‍റീച്ച്‌മെന്റ് പ്രോഗ്രാം ഉദ്ഘാടനം ശനിയാഴ്ച മന്ത്രി ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

വുമൺഹുഡ്: സ്ത്രീയുടെ ജനനം മുതൽ വാർദ്ധക്യം വരെ വികാരഭരിതമായ ചിത്രീകരണം (ഫ്രാൻസിസ് തടത്തിൽ)

ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം

യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പയുടെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

കേരളത്തിലെ വിജയം കോൺഗ്രസിന് അനിവാര്യം: സാം പിട്രോഡോ; സഹകരണം വേണം: ഉമ്മൻ ചാണ്ടി

ഫൊക്കാന ന്യൂജേഴ്‌സി കൺവൻഷന്റെ രജിസ്‌ട്രേഷൻ തുക പൂർണ്ണമായും മടക്കി നൽകി

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

പ്രവാസി ദ്രോഹം: കേരളത്തിലെ എംപിമാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട്  ഫൊക്കാന നിവേദനം നൽകി 

ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' മാര്‍ച്ച് 13 ന്

ഫൊക്കാന ടുഡേ രണ്ടാം പതിപ്പ് പുറത്തിറങ്ങി 

മുത്തൂറ്റ് എം. ജി. ജോർജിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു 

കോവിഡ് മിഥ്യാ ധാരണകള്‍ നീക്കി ഫൊക്കാന ഫ്‌ലോറിഡ റീജിയന്റെ സെമിനാര്‍

ഫൊക്കാന സംഘടിപ്പിക്കുന്ന ലോക വനിതാദിനാഘോഷങ്ങള്‍ മാര്‍ച്ച് 06 ശനിയാഴ്ച

ഫൊക്കാന അനുശോചിച്ചു

ഫൊക്കാന ടുഡേ പുതിയ ലക്കം പ്രസിദ്ധീകരിച്ചു

ജോയൻ കുമരകത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന വിമന്‍സ് ഫോറം: നോര്‍ത്ത് അമേരിക്കന്‍ മലയാളി ചരിത്രത്തിലെ ഏറ്റവും വനിത നേതൃത്വം

കോവിഡിന്റെ മറവില്‍ പ്രവാസി യാത്രക്കാരെ പീഡിപ്പിക്കുന്ന നിയമം പിന്‍വലിക്കണം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജോമോന്‍ ഇടയാടി ഫൊക്കാന ടെക്‌സസ് റീജിയന്‍ കോര്‍ഡിനേറ്റര്‍, ലിഡ തോമസ് റീജിയണല്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്‍

ഫെബ്രുവരി 21 മാതൃഭാഷ ദിനം; ഫൊക്കാന മലയാളം അക്കാഡമിയുടെ ആശംസ

ഫൊക്കാനയുടെ തുടര്‍സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. മന്ത്രി ഇ.പി.ജയരാജന്‍

View More