കോഴിക്കോട്: സി.പി.എമ്മില്‍ നിന്ന് രാജിവെച്ച ശെല്‍വരാജിനെ ചുമക്കേണ്ട ബാധ്യത
കോണ്‍ഗ്രസിനോ യു.ഡി.എഫിനോ ഇല്ലെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു.
അഭിപ്രായങ്ങള്‍ മാറ്റിപ്പറയുന്ന ശെല്‍വരാജിനെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്
പിന്തുണക്കരുതെന്ന് സ്വവസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍
മുരളീധരന് പറഞ്ഞു.
ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്വതന്ത്രനായി
മത്സരിപ്പിക്കേണ്ട കാര്യമില്ല. അത് കോണ്‍ഗ്രസ് സീറ്റണാണ്. അദ്ദേഹത്തിന്
വേണമെങ്കില്‍ യു.ഡി.എഫിനെ പിന്തുണക്കാം. തമ്പാനൂര്‍ രവി, സോളമന് അലക്സ് എന്നിവരെ
പോലുള്ള ധാരാളം പേര് അവിടെ മത്സരിക്കാന്‍ യോഗ്യരായി കോണ്‍ഗ്രസിലുണ്ട്. അവിടെ
കൈപ്പത്തി ചിഹ്നത്തില്‍ തന്നെ യു.ഡി.എഫ് മത്സരിക്കണമെന്നും മുരളീധരന്
പറഞ്ഞു.
കോണ്‍ഗ്രസിന് ചാക്കിട്ടുപിടിക്കേണ്ട കാര്യമില്ല. പാര്‍ട്ടി
പുന:സംഘടന നടത്തുമ്പോള്‍ കെ.കരുണകാരന്െറ കൂടെ നിന്നത് അയോഗ്യതയായി കാണരുതെന്നും
അദ്ദേഹം പറഞ്ഞു.