മെല്‍ബണ്‍: വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2500 ഓളം പേര് പങ്കെടുത്ത ഓസ്ട്രേലിയന്‍ ഡേ പരേഡില്‍ മലയാളി സംഘടന സാന്നിധ്യം ശ്രദ്ധേയമായി. മെല്‍ബണ്‍ സിറ്റിയില്‍ നടന്ന പരേഡില്‍ 'എന്റെ കേരളം’ കള്‍ച്ചറല്‍ ഫോറത്തിന്റെ 30 ഓളം പ്രവര്‍ത്തകരാണ് പരന്പരാഗത കേരളീയ വേഷത്തില്‍ അണിനിരന്നുകൊണ്ട് തദ്ദേശീയരുടെ പ്രശംസ പിടിച്ചുപറ്റിയത്.
ബെന്‍ഡിഗോ ചെന്പട ബ്രദേഴ്സിന്റെ ചെണ്ടമേളത്തിനൊപ്പം ചുവട് വച്ച എന്റെ കേരളം ടീം, റോഡിനി വശവും തിങ്ങി നിറഞ്ഞ ആയിരങ്ങളുടെ കരഘോഷം ഏറ്റുവാങ്ങി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരള സാന്നിധ്യം കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് കള്‍ച്ചറല്‍ ഫോറം സംഘാടകര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍