Image

ഏഷ്യാ-പസഫിക് സൈനിക കമാന്‍ഡറായി അഡ്മിറല്‍ സാമുവല്‍ ലോക്‌ലീറിനെ യുഎസ് നിയോഗിച്ചു

Published on 10 March, 2012
ഏഷ്യാ-പസഫിക് സൈനിക കമാന്‍ഡറായി അഡ്മിറല്‍ സാമുവല്‍ ലോക്‌ലീറിനെ യുഎസ് നിയോഗിച്ചു
ക്യാംപ് സ്മിത്ത്: ഏഷ്യാ-പസഫിക് സൈനിക കമാന്‍ഡറായി അഡ്മിറല്‍ സാമുവല്‍ ലോക്‌ലീറിനെ യുഎസ് നിയോഗിച്ചു. ഇന്നലെയാണ് സാമുവല്‍ ലോക്‌ലീര്‍ ചുമതലയേറ്റത്. ചൈനയുടെ വര്‍ധിച്ചുവരുന്ന സൈനികശക്തിയും മേഖലയുടെ സാമ്പത്തിക പ്രാധാന്യവും കണക്കിലെടുത്ത് ഈ മേഖലയില്‍ സൈനിക സാന്നിധ്യം ശക്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് നിയമനമെന്നാണ് വിലയിരുത്തല്‍.

ലിബിയയില്‍ മുവമ്മര്‍ ഗദ്ദാഫിക്കെതിരായ വിമതസേനയെ സഹായിക്കാന്‍ നിയോഗിച്ച നാറ്റോ സേനയുടെ കമാന്‍ഡര്‍ ആയിരുന്നു അഡ്മിറല്‍ സാമുവല്‍ ലോക്‌ലീര്‍. യുഎസിന്റെ പശ്ചിമതീരം മുതല്‍ ഇന്ത്യന്‍ ഭൂപ്രദേശം വരെ ഈ സൈനിക വിഭാഗത്തിന്റെ ചുമതലയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക