കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ്
ആലഞ്ചേരിയുടെ സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ
ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോരെ
പെനാക്കിയോയ്ക്കു നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്കി.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്ത്, സിബിസിഐ സെക്രട്ടറി ജനറല്‍
ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസ, ഫരീദാബാദ് നിയുക്തബിഷപ് മോണ്‍.
കുര്യാക്കോസ് ഭരണികുളങ്ങര എന്നിവര്‍ക്കും സ്വീകരണം നല്കി. ബിഷപ്പുമാരായ
മാര്‍ ബോസ്കോ പുത്തൂര്‍, എല്‍എഫ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ.
സെബാസ്റ്റിയന് വടക്കുംപാടന്‍, ഫാ. ജോണ്‍ പുതുവ, ഫാ. ജോസ് മാളിയേക്കല്‍
എന്നിവര്‍ ചേര്‍ന്നാണ് ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്‍കിയത്.