ശെല്‍വരാജിന്റെ രാജി സ്വീകരിച്ചതില്‍ അപാകതയില്ല: സ്പീക്കര്‍
Published on 10 March, 2012
കാസര്‍ഗോഡ്: നെയ്യാറ്റിന്‍കര എംഎല്‍എ ആര്.
ശെല്‍വരാജിന്റെ രാജി സ്വീകരിച്ചതില്‍ അപാകതയില്ലെന്ന് സ്പീക്കര്‍ ജി.
കാര്ത്തികേയന്. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു
സ്പീക്കര്‍. തന്റെ അടുക്കല്‍ വന്ന് അദ്ദേഹം കൈകൊണ്ട് രാജി എഴുതി
നല്‍കുകായിരുന്നു. ഫാക്സ് മുഖാന്തിരമോ മറ്റാരെങ്കിലും വഴി രാജിക്കത്ത്
കൊടുത്തുവിടുകയോ ചെയ്യുകയാണെങ്കില്‍ മാത്രമേ ഇതേക്കുറിച്ച് അന്വേഷിക്കേണ്ട
കാര്യമുള്ളു.
രാജി താന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ നിയമസഭാ സെക്രട്ടേറിയേറ്റ് ഗസറ്റില്‍
പ്രസിദ്ധീകരിക്കും. ഇതിനുശേഷം ഇതിന്റെ കോപ്പി തെരഞ്ഞെടുപ്പ് കമ്മീഷന്
അയയ്ക്കും. ബാക്കി നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും
സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല