ജയില്‍മോചിതനായ രണ്ടാം ദിവസം നടന് ദിലീപ്
ആലുവ ചൂണ്ടിയിലെ സെന്റ് ജൂഡിന്റെ നാമത്തിലുള്ള എട്ടേക്കര്‍ പള്ളിയില്‍
എത്തി കുര്‍ബാനയിലും നെവേനയിലും പങ്കെടുത്തു. രാവിലെ 6.45ന് എത്തിയ ദിലീപ്
ആരാധനയ്ക്കു ശേഷം 8.10 ഓടെയാണ് മടങ്ങിയത്.
ആലുവ നഗരസഭാ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, സുഹൃത്ത് ശരത്ത്, മിമിക്രി
ആര്‍ട്ടിസ്റ്റ് ഏലൂര്‍ ജോര്‍ജ് എന്നിവര്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്റെ നാട്ടിലെ ദേവാലയങ്ങളില്‍
പ്രാര്‍ത്ഥനയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും ഇതുപ്രകാരമാണ്
എത്തിയതെന്നും ദിലീപ് പറഞ്ഞു. ദിലീപിന്റെ ജന്മനാടായ ആലുവ ദേശം ശ്രീ
പള്ളിപ്പാട്ടുകാവ് ക്ഷേത്രം, ആലുവ മണപ്പുറ മഹാദേവ ക്ഷേത്രം
എന്നിവിടങ്ങളിലും ദര്‍ശനം നടത്തി.
കത്തിന്റെ പൂര്‍ണ രൂപം:
''ഫ്യൂയോക് സംഘടനയുടെ പ്രസിഡന്റ് പദവി വീണ്ടും എനിക്കു നല്കാന് സന്നദ്ധത
കാണിച്ച സംഘടനാ ഭാരവാഹികള്‍ക്കും മറ്റ് അംഗങ്ങള്‍ക്കുമുള്ള എന്റെ ഹൃദയം
നിറഞ്ഞ നന്ദി ആദ്യമേ തന്നെ രേഖപ്പെടുത്തട്ടെ. പക്ഷേ, ഇപ്പോഴത്തെ
സാഹചര്യത്തില്‍ തല്ക്കാലം ഒരു സംഘടനയുടെയും പദവി ഏറ്റെടുക്കാന്‍ ഞാന്‍
ആഗ്രഹിക്കുന്നില്ല എന്ന് ഇതിനാല്‍ സ്നേഹപൂര്‍വം അറിയിക്കുകയാണ്. ഫ്യുയോക്
സംഘടനയുടെ ഒരംഗം എന്ന നിലയില്‍ എന്റെ എല്ലാവിധ ആശംസകളും പ്രാര്‍ഥനകളും
ഒപ്പം പരിപൂര്‍ണ പിന്തുണയും എന്നുമുണ്ടാകുമെന്ന് അറിയിച്ചുകൊണ്ട്...
നിങ്ങളുടെ സ്വന്തം ദിലീപ്.''
What a hypocrite visiting temples, and churches but not telling the truth about his role in the conspiracy ? This richest superstar cannot bribe gods with money , sure
നിന്നെ കൌപീനം കെട്ടി മനുഷ്യരുടെ ഇടയില്‍ വിട്ടത് ഇതിനാണോ?
നീ അറ്റാക്ക് ചെയ്യണം പക്ഷേ ദൈവത്തിന് പേരോ എന്റെ പേരോ ഉപയോഗിക്കരുത്. എന്റെ നാമം വെറുതെ എടുക്കരുതേ എന്ന് എത്ര പ്രാവിശ്യം ടോമെ നിന്നോട് ഞാന്‍ പറഞ്ഞു. അര്‍ത്ഥ നാരിസെരന് എന്നാല്‍ ഞാനും ദൈവവും ഒന്ന് തന്നെ. നിന്നെ ഭൂമിയില്‍ വിട്ടത് കലാപം ഉണ്ടാക്കാന്‍ ആണ്. അതിനാല്‍ നീ മുറി ഇന്ഗ്ലിഷില് കമന്റ് എഴുതണം
ശേഷം പിന്നാലെ
One fool faking Satan admiring the other fool faking god. Of course, fool admired by a greater fool .