സര്‍വകാര്യങ്ങളിലും വിജയം സാധകന് നേടിത്തരുന്ന
കര്‍മമാണ് ജയദുര്‍ഗാപൂജ. ജയിക്കുന്നതിന് ദുഷ്കരമായ സാഹചര്യത്തില്‍പോലും
വിജയം പ്രദാനം ചെയ്യുന്ന പൂജാകര്‍മമാണ് ഇത്. സകലവിധ കലകളുടെയും അധിദേവതയാണ്
മാതംഗി.
രാജമാതംഗീപൂജ നടത്തിക്കുന്ന വ്യക്തി കലാരംഗത്ത് അതിപ്രശസ്തിയും
ധനസമൃദ്ധിയും നേടുന്നു. കലാരംഗത്ത് ഉയര്‍ച്ച ആഗ്രഹിക്കുന്ന ആരും ചെയ്യേണ്ട
കര്‍മമാണ് രാജമാതംഗീപൂജ. വിവാഹതടസം അനുഭവപ്പെടുന്നവര്‍ക്ക് ആ തടസങ്ങള്‍
എല്ലാം മാറി ഉടന്‍ വിവാഹപ്രാപ്തി നല്കുന്ന മഹാകര്‍മമാണ് മംഗളാഗൗരീപൂജ.
വാഗ്വാദങ്ങള്‍, തര്‍ക്കങ്ങള്‍, കേസു വ്യവഹാരങ്ങള്‍ ഇവയില്‍ ജയം
നേടിത്തരുന്നതാണ് ഹംസവാഗീശ്വരീപൂജ.
ഇങ്ങനെ നിത്യജീവിതത്തിലെ
സാമാന്യകാര്യങ്ങളിലും നമുക്ക് ഉദ്ദേശ്യസാധ്യത്തിനായി അനുഷ്ഠിക്കാവുന്ന
വിശേഷമാര്‍ഗങ്ങള്‍കൂടി ഉള്‍പ്പെട്ടതാണ് നവചണ്ഡികാപൂജകളും അതിനോടനുബന്ധമായ
കാര്യങ്ങളും. ശരിയായ രീതിയില്‍ ഇവ നിര്‍വഹിച്ചാല്‍ സര്‍വാഭീഷ്ടസിദ്ധിയാണ്
ഫലം.