സിംഗപ്പൂര്‍: സിംഗപ്പൂര്‍ ശ്രീനാരായണ മിസനും കൈലാസ് ചാരിറ്റബിള്‍ സൊസൈറ്റാറ്റിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സിംഗപ്പൂര്‍ ട്രീംസ് 2012 ഏപ്രില്‍ ആറിന് സിംഗപ്പൂര്‍ ശ്രീനാരായണ മിഷന് ഹാളില്‍ വൈകിട്ട് ഏഴുമണിക്ക് അരങ്ങേറും. ശ്രീനാരായണ മിഷന് ഹെറിറ്റേജ് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ ജിതേന്ദ്ര വര്‍മ്മ, അമൃത ടിവി സൂപ്പര്‍ ട്രൂപ്പ് ജിത്തു ജോസഫ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ സരിത രാജേഷ്, വെജഡാഫോണ് ചിരിക്കുടുക്ക ടീം ലാലു ബാബു, കൈരളി ടിവി മിസ്റ്റര്‍ ആന്റ് മിസ്സിസ് പ്രേമ ബിജു, വൊഡഫോണ്‍ മാര്‍സ് ടീം സുശീല്‍, അജയ് കാലിക്കറ്റ് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിക്കും. ബിജു പഴവങ്ങാടിയാണ് പരിപാടിയുടെ സംവിധാനം.