ദുബായ്: തനിക്ക് ലഭിച്ച ദേശീയ പുരസ്കാരം ഒരു മലയാളി എന്ന നിലയില്‍ താന്‍
മലയാളത്തിന് സമര്‍പ്പിക്കുന്നതായി നടി വിദ്യാ ബാലന് പറഞ്ഞു. ഹിന്ദിയില്‍ സുജോയ്
ഘോഷ് സംവിധാനം ചെയ്യുന്ന കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍
വെച്ച് പറഞ്ഞു.
ഒട്ടേറെ അവാര്‍ഡുകളാണ് എല്ലാ വര്‍ഷവും മലയാളത്തിന്
ലഭിക്കുന്നത്. അതിനാല്‍, മികച്ച നടിക്കുള്ള ഇപ്രാവശ്യത്തെ എന്റെ അവാര്‍ഡ്
ഇക്കൂട്ടത്തിലേയ്ക്ക് എന്റെ ചെറിയൊരു സംഭാവനയായി കൂട്ടിയാല്‍ മതി. ദേശീയ
പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഹിന്ദി സിനിമയില്‍ നായികാ
പ്രാധാന്യമുള്ള ചിത്രങ്ങളെ തിരികെ കൊണ്ടുവരാന്‍ സാധിച്ചതില്‍ അതിലേറെ സന്തോഷം
തോന്നുന്നുതായും വിദ്യ പറഞ്ഞു.
ഡേര്‍ട്ടി പിക്ചറില്‍ സില്‍ക്ക് സ്മിതയെ
അനുസ്മരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് വിദ്യയെ തേടി
ദേശീയ പുരസ്കാരമെത്തിയത്.