ന്യൂഡല്‍ഹി: ജര്‍മന്‍ മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ടൂറിസം പ്രമോട്ടറുമായ
ഡോ.പോളി മാത്യു അറമ്പന്‍കുടിയുടെ സോമതീരം ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ടിന്
രണ്ടാംതവണയും ദേശീയ തലത്തില്‍ ബസ്റ്റ് വെല്‍നസ് സെന്റര്‍ അവാര്‍ഡ്
ലഭിച്ചു.
ഡല്‍ഹിയില്‍ നടത്തിയ കഴിഞ്ഞ വര്‍ഷത്തെ ദേശീയ ടൂറിസം അവാര്‍ഡ്
വിതരണ സമ്മേളനത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് സോമതീരം ചെയര്‍മാനും
എംഡിയുമായ ഡോ.പോളി മാത്യു സോമതീരവും ഭാര്യ ട്രീസ പോളിയും ചേര്‍ന്ന് അവാര്‍ഡ്
ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായ് പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പത്തുതവണ മികച്ച ആയുര്‍വേദിക് സെന്ററിനുള്ള
അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജെയ്സണ്‍, ഡോ. ജിംസണ്, ജോണ്സണ് എന്നിവര്‍
മക്കളാണ്. മരുമകള്‍ ബ്രിട്ട.കൊച്ചുമകള്‍ നയില.