തിരുവനന്തപുരം: കര്‍ഷക ആത്മഹത്യ ഉന്നയിച്ചുള്ള
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം
നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മുന്‍കൃഷിമന്ത്രി മുല്ലക്കര രത്നാകരനാണ്
അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അടുത്തിടെയുണ്ടായ കര്‍ഷക
ആത്മഹത്യകള്‍ ഉന്നയിച്ചായിരുന്നു അടിയന്തരപ്രമേയം.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് സഭ നിര്‍ത്തിവെച്ച്
ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍
ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ പലര്‍ക്കും സംസ്ഥാനത്ത് ഒരിഞ്ചുപോലും
ഭൂമിയില്ലാത്തവരാണെന്ന് അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും
സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്നാണ് സ്പീക്കര്‍
അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല