പ്രിയ ഇ മലയാളി വായനക്കാര്‍ക്ക്
നിങ്ങള്‍ക്ക് ക്ഷേമവും സുഖവുമെന്ന് വിശ്വസിക്കുന്നു
നിങ്ങള്‍ ഇ-മലയാളി എല്ലാ ദിവസവും വായിക്കുന്നുണ്ടല്ലോ.
വാര്‍ത്തകള്‍ക്കൊപ്പം നിങ്ങളുടെ അഭിരുചി പരിഗണിച്ച് വിവിധ കോളങ്ങള്‍ ഞങ്ങള്‍
ഉള്‍പ്പെടുത്തുന്നുണ്ട്. നിങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങള്‍ക്ക്
ഇ-മലയാളിയെ കൂടുതല്‍ വര്‍ണ്ണാഭവും വിജ്ഞാനപ്രദവുമാക്കാന്‍ കഴിയും.
ഇപ്പോള്‍
വാര്‍ത്തകള്‍, കലാസൃഷ്ടികള്‍ തുടങ്ങിയവ ഇഗ്ലീഷിലും കൊടുക്കുന്നുണ്ട്. കൂടാതെ നിങ്ങളുടെ സൗകര്യത്തിനായി മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളുടെ
ലിങ്കും കൊടുക്കുന്നുണ്ട്. ഇ-മലയാളിയുടെ ഇംഗ്ലീഷ് പതിപ്പും ലഭ്യമാണ് (www.indialife.us)
പ്രവാസികളുടെ പ്രത്യേകിച്ച് അമേരിക്കന്‍ മലയാളികളുടെ പത്രമായി, അവരുടെ
ശബ്ദമായി, അവരെ തമ്മില്‍ ചേര്‍ക്കുന്ന കണ്ണിയായി ഇ-മലയാളിയെ
വളര്‍ത്തുന്നതില്‍ നിങ്ങളുടെ പങ്ക് വലുതാണ്. അത് ഞങ്ങള്‍
പ്രതീക്ഷിക്കുന്നു, അതില്‍ വിശ്വസിക്കുന്നു. പ്രതികരണ കോളമുണ്ടെങ്കിലും
ഇങ്ങനെയുള്ള കത്തിടപ്പാടുകളിലൂടെ നമുക്ക് പല ആശയങ്ങളും, ഭേദഗതികളും
കൈമാറാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍, പരാതികള്‍, പാരിതോഷികങ്ങള്‍ ഞങ്ങള്‍ക്ക്
നല്‍കുക. ഇ- മലയാളിയുടെ വളര്‍ച്ചയില്‍ നിങ്ങളുടെ പങ്കാളിത്വത്തിനു
അമൂല്യമായ സ്ഥാനമുണ്ട്. സംഘടനകള്‍ പ്രതിദിനം പിരിഞ്ഞ് നമ്മുടെ
ഐക്യമത്യം നഷ്ടപ്പെടുമ്പോഴും നമ്മള് അത് നേടിയെടുക്കുമെന്ന പ്രതീക്ഷ
വളര്‍ത്തുന്നത് മാതൃഭാഷയോട് നമുക്കുള്ള ഭക്തിയും സ്നേഹവുമാണ്. ആ
ഭാഷയുടെവളര്ച്ചക്ക് പ്രതിദിനം വായിക്കാന്‍ ഒരു മാദ്ധ്യമം, അതാണ് ഞങ്ങള്‍
പരിശ്രമിക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന സര്‍വേയില്‍ പങ്കെടുത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.
1. ഇ-മലയാളിയില്‍ നിങ്ങള്‍ ആദ്യം വായിക്കുന്നത് എന്ത്?
2. നിങ്ങള്‍ വാര്‍ത്തകളോടോ, കലാസൃഷ്ടികളോടോ പ്രതികരിക്കാറുണ്ടോ?
3. സ്വന്തംപേരിലല്ലാതെ കമന്റ് എഴുതുന്നതിനോട് യോജിക്കുന്നുവോ?
4 .കവിത, കഥ, ലേഖനം ഈ വിഭാഗത്തില്‍ നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്ത്?
5. എന്ത്തരം രചനകള്‍ നിങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നു.?
6 .ഇ- മലയാളിയില്‍ സ്ഥിരം എഴുത്തുകാരില്‍ ആരുടെ രചനകള്‍ നിങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു?
7 .നല്ല എഴുത്തുകാരെ അംഗീകരിക്കുന്നതിനോട് യോജിക്കുന്നുണ്ടോ ?
8 .ഇ- മലയാളിയില്‍ എന്ത് മാറ്റങ്ങള്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നു?
9 .ഇ-മലയാളി നിങ്ങളുടെ മറ്റ് സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്താറുണ്ടോ?
10. ഇ-മലയാളിക്കു വേണ്ടി എന്ത് സഹായങ്ങള്‍ നല്കാന് നിങ്ങള്‍ തയാറാണ് ?
ഇതിന്റെ ഉത്തരങ്ങള്‍ നിങ്ങള്‍ക്ക് കമന്റ് കോളത്തില്‍ എഴുതി അയക്കാം.
കൂടുതല്‍ വിവരങ്ങള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഞങ്ങളുടെ
ഈമെയിലിലേക്ക് എഴുതാം. editor@emalayalee.com
ദയവായി ഞങ്ങളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുക,
മറുപടി പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹത്തോടെ
ഇ- മലയാളി പത്രാധിപസമിതി
editor@emalayalee.com
1 ഈ മലയാളിയിൽ ആദ്യമായി വായിക്കുന്നത് കവിതയാണ്. കൂടെ കൊണ്ടുപോകാനും ചിന്തിക്കാനും അവ അവസരങ്ങൾ നല്കുന്നു. വൃത്താലങ്കാരത്തോടെ രചിക്കപ്പെട്ടുന്ന കവിതകൾ ഉരുവിടാനും മനഃപാഠമാക്കാനും എളുപ്പമായതുകൊണ്ട് കവിത ഇഷ്ടപ്പെടുന്നു. എല്ലാകവിതകളും വായിക്കാറുണ്ട്. ആധുനിക കവിതകൾ മനസ്സിൽ തങ്ങാറില്ല. ചിലത് വരുന്നത് രസതന്ത്ര സമവാക്യങ്ങൾപ്പോലെയാണ്. അതേൽ തൊട്ടുപോയാൽ ശരീരം അടിമുടി ചൊറിയും
2 ചിലപ്പോൾ വാർത്തകളോടും കലാസൃഷ്ടികളോടും പ്രതികരിക്കാറുണ്ട്. വാർത്ത ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നു. നന്മകളും ദോഷവശങ്ങളെക്കുറിച്ചും ചിന്തിക്കാൻ സമൂഹത്തെ സഹായിക്കുന്നു. സമൂഹത്തെ രൂപാന്തരപ്പെടുത്തുവാൻ വാർത്തകളും കലാസൃഷ്ടികളും തുല്യ പങ്കു വഹിക്കുന്നു. വൈരാഗ്യബുദ്ധിയോടെ പ്രതികരിക്കാറില്ല. ഒരു ദർപ്പണത്തിൽ തട്ടുന്ന പ്രകാശം പ്രതിബിംബിക്കുമെന്ന് എഴുത്തുകാർ അറിഞ്ഞിരിക്കണം. സ്വന്ത വൃത്തികേട് കണ്ണാടിയിൽ കാണ്ടാൽ നമ്മളാരും കണ്ണാടി തല്ലിപൊട്ടിക്കാറില്ലല്ലോ
3 പേരില്ലെന്തിരിക്കുന്നു? അതെനിക്ക് ഒരു പ്രശ്നം അല്ല. ശ്രീനാരായണഗുരു പറഞ്ഞതുപോലെ
"പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം;
ഓരായ്കിൽ നേരിതു കിനാവുണരും വരെയ്ക്കും
നേരാ, മുണർന്നളവുണർന്നവനാമശേഷം." (ശ്രീനാരായണഗുരു)
പേരുകളും പ്രശസ്തിയും പണവും പ്രതാപവും കുടുംബ മഹിമകളും മനുഷ്യ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്ന വസ്തുക്കളാണ്. കൂടാതെ ഉറക്കത്തിൽ കാണുകയും ഉണരുമ്പോൾ മായുകയും ചെയ്യുന്ന കിനാവാണ്. ഉണർന്നു കഴിയുമ്പോൾ (ബോധദീപ്തമായിക്കഴിയുമ്പോൾ) അവ നാമാവിശേഷമാകുന്നു പക്ഷെ ചിലരുടെ പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള പരക്കംപാച്ചിൽ കാണുമ്പോൾ മരണശേഷവും അവർക്ക് ഇപ്പോൾ ചെയ്യുന്നതിന്റെ പ്രതിഫലം (റോയൽറ്റി) കിട്ടികൊണ്ടേയിരിക്കുമെന്നുള്ള ധാരണയിലാണ്
4 കവിത
5 എല്ലാത്തരം ചവറും വായിക്കും. ചില ചീഞ്ഞത് മറ്റുള്ളതിന് വളമാകുമല്ലോ?
6 വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന അനേകം പേരെ അവരുടെ രചനകളിൽക്കൂടി പരിചയപ്പെട്ടിട്ടുണ്ട്. പേരിൽ എന്തിരിക്കുന്നു എന്ന് ചോദിച്ച എനിക്ക് അവരുടെ പേരെഴുതാനുള്ള അവകാശമില്ല
7 നല്ല എഴുത്തുകാരെ അംഗീകരിക്കുന്നതിൽ തെറ്റില്ല ഈ-മലയാളിയുടെ വായനക്കാർ തിരഞ്ഞെടുക്കുന്നവർക്കുള്ള അവാർഡ് നല്ലതാണ്. അതിന് പുഴുക്കുത്ത് വീഴാതെ സൂഷിക്കണം എന്നുമാത്രം
8 കെട്ടിലും മട്ടിലും ഇ-മലയാളി ശാലീനത പുലർത്തുന്നു. മറ്റു പല ഓൺലൈൻ പത്രങ്ങളേക്കാൾ ജനങ്ങൾ വായിക്കുന്ന ഒരു പത്രം എന്ന് കരുതുന്നു ജനങ്ങളുടെ ആകാംഷ നഷ്ടപ്പെടുത്താതെയും, നിങ്ങളുടെ എഴുത്തുകാരോടുള്ള കടപ്പാടിന് ഭംഗം വരാതെയും സൂക്ഷിക്കുക. പലപ്പോഴും സൗഹൃദം നടിച്ചു നിങ്ങളെ സമീപിച്ച് ശത്രുക്കളുടെ പേരുവിവരം ചോർത്താൻ ശ്രമിക്കുന്ന റഷ്യക്കാരെ സൂക്ഷിക്കുക. അവരോട് വിട്ടുവീഴ്ച കാണിച്ചാൽ അത് നിങ്ങളുടെ വിശ്വാസ്യതയെ ഇല്ലായ്മ ചെയ്യതെന്നിരിക്കും
9. തീർച്ചയായും
10. ഏത് തരത്തിലുള്ള സഹായങ്ങങ്ങളാണ് വേണ്ടതെന്ന് നിങ്ങൾ പറയുക. അപ്പോൾ അറിയാം നിങ്ങൾക്ക് എത്ര സുഹൃത്തുക്കൾ ഉണ്ടെന്ന്
പ്രതികരണ കോളം ഒരു പുണ്യസ്ഥലമായി പ്രഖ്യാപിക്കണം. യേശുപോലും അഭിപ്രായം എഴുതി വിട്ടു തുടങ്ങി .