ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: വിന്‍ഡീസ് ക്രിക്കറ്റ് താരം റുണാകോ മോര്‍ട്ടണ്‍ കാര്‍ അപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോര്‍ട്ടണ്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മോര്‍ട്ടണ്‍ മരിച്ചതായാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.
വിന്‍ഡീസ് ബാറ്റിങ് നിരയില്‍ തിളങ്ങിയ മോര്‍ട്ടണ്‍ 56 ഏകദിനങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി ഉള്‍പ്പടെ 1519 റണ്‍സ് നേടിയിട്ടുണ്ട്. 15 ടെസ്റ്റില്‍ 33 കാരനായ മോര്‍ട്ടണ്‍ രാജ്യത്തിന് വേണ്ടി പാഡണിഞ്ഞു. 2010 ഫിബ്രവരിയില്‍ ഓസീസിനെതിരായ ട്വന്റി 20 മത്സരത്തിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹം രാജ്യത്തിനായി കളിച്ചത്. ക്രിസ് ഗെയില്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങള്‍ ട്വിറ്ററില്‍ മോര്‍ട്ടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. വിന്‍ഡീസിന് ഒരു പോരാളിയെ നഷ്ടമായെന്ന് ഗെയില്‍ പറഞ്ഞു.