Image

മലേഷ്യയില്‍ പഞ്ചാബ്‌ സ്വദേശികള്‍ അപകടത്തില്‍ മരിച്ചു

Published on 05 March, 2012
മലേഷ്യയില്‍ പഞ്ചാബ്‌ സ്വദേശികള്‍ അപകടത്തില്‍ മരിച്ചു
ക്വാലാലംപൂര്‍: മലേഷ്യയില്‍ വിനോദസഞ്ചാര സംഘം സഞ്ചരിച്ച ബസ്‌ അപകടത്തില്‍ പെട്ട്‌ രണ്ട്‌ പഞ്ചാബ്‌ സ്വദേശികള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ്‌ നിയന്ത്രണം വിട്ട്‌ ഡിവൈഡറില്‍ ഇടിച്ച ശേഷം റോഡിന്റെ എതിര്‍വശത്തേക്ക്‌ മറിയുകയായിരുന്നു. മരിച്ചവരില്‍ അമ്പത്‌ വയസ്‌ പ്രായമുള്ള ഒരു സ്‌ത്രീയും ഉള്‍പ്പെടും. ബസിന്റെ രണ്‌ട്‌ ഡ്രൈവര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്‌ട്‌. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്‌. 22 പേര്‍ക്ക്‌ പരിക്കേറ്റു. പഹാംഗ്‌ സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രമായ ജെന്റിംഗ്‌ ഹൈലാന്‍ഡ്‌സില്‍ നിന്നും മടങ്ങിയവരാണ്‌ അപകടത്തില്‍ പെട്ടത്‌. മലേഷ്യന്‍ പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക