തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ സര്‍വകാല റെക്കോഡ് രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തിലെ ആദ്യ മൂന്നു ദിവസത്തില്‍ പ്രതിദിനം 59 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനം ഉപയോഗിച്ചത്. വരും ദിവസങ്ങളിലും ഇത് തുടര്‍ന്നാല്‍ സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗം 60 ദശലക്ഷം യൂണിറ്റ് കവിയുമെന്നാണു കെഎസ്ഇബിയുടെ കണക്കു കൂട്ടല്‍.