ആലപ്പുഴ: കപ്പല്‍ ഇടിച്ച് തകര്‍ന്ന ബോട്ടില്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിവന്നിരുന്ന പരിശോധന അവസാനിപ്പിച്ചു. സംഘം ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് മടങ്ങി. കാണാതായ രണ്ടു മത്സ്യതൊഴിലാളികള്‍ ബോട്ടിനുള്ളില്‍ ഇല്ലെന്ന് ഉറപ്പായതിനാലാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. മുങ്ങല്‍ വിദഗ്ധര്‍ ബോട്ടിനുള്ളില്‍ വിദഗ്ധമായ പരിശോധന നടത്തി.
ഇന്ന് നടത്തിയ പരിശോധനയിലാണ് അപകടത്തില്‍ കാണാതായ മത്സ്യതൊഴിലാളി സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധര്‍ തെരച്ചില്‍ അവസാനിപ്പിച്ചങ്കിലും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പല്‍ നാളെയും തെരച്ചില്‍ തുടരും. എന്നാല്‍ കടലിന്റെ ആഴത്തില്‍ മുങ്ങിയുള്ള തെരച്ചില്‍ ഇനിയുണ്ടാവില്ല. ക്ലീറ്റസ്, ബേബിച്ചന് (ബെര്‍ണാഡ്) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല