-->

VARTHA

ഗള്‍ഫില്‍ നിന്ന് മൂന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ കൂടി

Published

on

ദുബായ്: എയര്‍ഇന്ത്യാ എക്‌സ്പ്രസ് ഗള്‍ഫില്‍നിന്ന് മൂന്ന് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ദുബായില്‍ നിന്ന് വിശാഖ പട്ടണത്തിലേയ്ക്കും ബഹ്‌റൈനില്‍ നിന്നും ദമാമില്‍ നിന്നും ഡല്‍ഹിയിലേയ്ക്കുമാണ് സര്‍വീസ്. മാര്‍ച്ച് 26 മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസുണ്ടായിരിക്കും. ഈ സെക്ടറിലേക്ക് വര്‍ധിച്ച ഡിമാന്‍ഡ് പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് എയര്‍ ഇന്ത്യാ എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ജി. ദീപക് ബ്രാറ പറഞ്ഞു. എയര്‍ ഇന്ത്യയുടെ വാര്‍ഷിക ഏജന്‍സി അവാര്‍ഡ് വിതരണത്തിനായി ദുബായിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

വേനലവധിക്കാലത്തെ തിരക്ക് പരിഗണിച്ച് എയര്‍ ഇന്ത്യ ഗള്‍ഫില്‍നിന്ന് 19 അഡീഷനല്‍ വിമാന സര്‍വീസ് നടത്തും. നിലവില്‍ യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് ആഴ്ചയില്‍ 210 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. സേവനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ചില സെക്ടറിലെ വിമാനങ്ങള്‍ റദ്ദാക്കിയതും റീ ഷെഡ്യൂള്‍ ചെയ്തതുമെന്നും ഇത് താല്‍കാലിക ക്രമീകരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കൂടുതല്‍ സീറ്റുള്ള വിമാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. നിലവില്‍ 145 സീറ്റുള്ള വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. പകരം 172 സീറ്റുള്ള വിമാനങ്ങള്‍ ഏര്‍പെടുത്തിയിരിക്കുന്നു.

2009ല്‍ ഡെലിവറി ചെയ്യാമെന്ന് ഉറപ്പുലഭിച്ച ബോയിങ് 777 വിമാനങ്ങളിലെ ഏഴെണ്ണം മേയ് മാസത്തില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടി ലഭിക്കുന്നതോടെ വിവിധ സെക്ടറിലെ പ്രശ്‌നങ്ങള്‍ കുറച്ചൊക്കെ പരിഹരിക്കാനും കൂടുതല്‍ സെക്ടറുകളിലേയ്ക്ക് സര്‍വീസ് നടത്താനും സാധിക്കും. വിമാനം വൈകുന്നതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയ്ക്ക് പ്രശ്‌നങ്ങളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം 75 % സര്‍വീസുകളും സമയനിഷ്ഠ പാലിച്ചു. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ വൈകുന്നത്. വിദേശരാജ്യങ്ങളില്‍ വിമാനം നിറുത്തിയിടുന്ന സമയത്തിനനുസരിച്ച് എയര്‍ ഇന്ത്യയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുക. അതുകൊണ്ടുതന്നെ മനപ്പൂര്‍വം വൈകിപ്പിക്കാറില്ല-അദ്ദേഹം പറഞ്ഞു.

കിടത്തിക്കൊണ്ടുപോകേണ്ട രോഗികള്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ മുംബൈയിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിയമം മൂലം അടിയന്തര ചികിത്സ വേണ്ടവര്‍ക്കുപോലും നാട്ടിലേയ്ക്ക് പോകാന്‍ രണ്ടാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരുന്നത് അയാട്ട തീരുമാനപ്രകാരമാണ്. അത് പാലിക്കാന്‍ എല്ലാ എയര്‍ലൈനുകളും ബാധ്യസ്ഥരാണ്. എയര്‍ഇന്ത്യക്ക് മാത്രമായി തീരുമാനം മാറ്റാനാവില്ല. പ്രാദേശികമായി ബദല്‍ സംവിധാനം ഉണ്ടാക്കാനാവുമോ എന്ന കാര്യം ആലോചിക്കും.

എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും ഒരു കമ്പനിക്ക് കീഴിലായെങ്കിലും അത് എല്ലാ മേഖലയിലും നടപ്പായിട്ടില്ല. അതിന്റേതായ പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. രണ്ടു കമ്പനികളും രണ്ടു തരം വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. ഒരു വിമാനം പറപ്പിക്കാന്‍ ലൈസന്‍സുള്ള പൈലറ്റുമാര്‍ക്ക് മറ്റു വിമാനം പറപ്പിക്കാനാവില്ല.

കഴിഞ്ഞ ആറു മാസത്തിനിടയ്ക്ക് മൂന്ന് പരാതികളാണ് ഏകീകൃത കോള്‍ സെന്ററിലേയ്ക്ക് ലഭിച്ചതെന്ന് എയര്‍ ഇന്ത്യാ ഗള്‍ഫ്, മിഡില്‍ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക റീജനല്‍ മാനേജര്‍ അഭയ് പന്ഥക് പറഞ്ഞു. വിമാനം വൈകുന്നത് സംബന്ധിച്ചാണ് പരാതികള്‍. എന്നാല്‍ ഇല്ലാത്ത സംവിധാനത്തിന്റെ ടോള്‍ഫ്രീ നമ്പരോ ഹോട്ട്്‌ലൈന്‍ നമ്പരോ നല്‍കാന്‍ അദ്ദേഹം തയാറായില്ല. ഇതേസമയം കോള്‍ സെന്റര്‍ സംവിധാനം ഇതുവരെ സജ്ജമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യയുടെ മൊത്തം വരുമാനം 15,000 കോടി രൂപയാണെന്ന് സീനിയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ വരുമാനം ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചതായും ബ്രാറ പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ അഞ്ചു ശതമാനം വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയത്. എയര്‍ ഇന്ത്യയുടെ വിപണി വിഹിതത്തില്‍ 30 ശതമാനവും ഗള്‍ഫ് സെക്ടറില്‍നിന്നാണ്. എയര്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് യുഎഇ. അതില്‍ ദുബായ്, ഷാര്‍ജ സെക്ടറുകളാണ് മുന്നില്‍.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് കരകയറ്റിയ കുവി മടങ്ങിയെത്തി

വാക്സിനേഷന്‍ വിജയം: ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ആരോഗ്യ മന്ത്രാലയം

ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍; എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

കോവിഡ് വ്യാപനം തടയാന്‍ അഞ്ച് നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്‍മോഹന്‍ സിങ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ആര്‍ടി-പിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

വള്ളികുന്നം അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ഓക്സിജന് കടുത്ത ക്ഷാമം

കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു

വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

ആ മരുന്നുകള്‍ ഫലിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല, കോവിഡ് അനുഭവം പറഞ്ഞ് ഗണേഷ് കുമാര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

View More