താരസംഘടന അമ്മയുമായി ബന്ധപ്പെട്ടു നികുതിവെട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ കാശും പിഴയും അടയ്ക്കുമെന്ന് ഇന്നസന്റ് എംപി പറഞ്ഞു. ഇത് ഇന്നു നടന്ന സംഭവമല്ല. കോടതിയില്‍ ഇതു സംബന്ധിച്ചു കേസ് നടക്കുകയാണ്. ഒരു സംഭവം കിട്ടിയപ്പോള്‍ അമ്മയെ ക്രൂശിക്കുകയാണ്. എല്ലാവരും ഇല്ല. ഒന്നുരണ്ടുപേര് മാത്രമാണ് ക്രൂശിക്കുന്നതെന്നും അത് ആരൊക്കെയാണെന്നു നിങ്ങള്‍ക്ക് അറിയാമെന്നും ഇന്നസന്റ് പറഞ്ഞു.
‘അമ്മ’യുടെ സാമ്ബത്തിക ഇടപാടുകളില്‍ ആദായ നികുതി വിഭാഗം ക്രമക്കേടു കണ്ടെത്തിയിരുനന്നു. സംഘടനയുടെ സ്റ്റേജ് ഷോകളിലൂടെ ലഭിച്ച വരുമാനത്തിലാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടില്‍ തുക വരവുവച്ചു ക്രമക്കേടു നടത്തിയെന്നാണ് ആദായ നികുതി വിഭാഗത്തിന്റെ നിലപാട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഒരുങ്ങുമ്ബോള്‍ ഏത് വിധേയനയു അതിന് തടയിടനുള്ള ശ്രമങ്ങളും ശക്തമാണ്.
നിയമനടപടികള്‍ക്കെതിരെ അമ്മ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചില നടീനടന്മാര് അമ്മയില്‍നിന്നു ലഭിച്ച തുകയുടെ കണക്കു വകുപ്പിനു കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കു നല്‍കിയതായി അമ്മയുടെ കണക്കില്‍ പറയുന്ന തുകയും നടീനടന്മാരുടെ വെളിപ്പെടുത്തലുമായി ഒത്തുപോവുന്നില്ല. മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട സമ്ബത്തിക ഇടപാടുകള്‍ ഒട്ടും സുതാര്യമല്ലെന്നാണു നികുതി വകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്.