ഓസ്കാര്‍ അവാര്‍ഡ് ചിത്രമായ സ്ലംഡോഗ് മില്യണയറില്‍ അഭിനയിച്ച തന്വി തമിഴില്‍
നായികയാകുന്നു. തമിവിലെ വെട്രി വീരന് ഒരുക്കുന്ന കാതല്‍ തീവ് എന്ന ചിത്രത്തിലാണ്
തന്വി അഭിനയിക്കുന്നത്. രാം ചരണാണു ചിത്രത്തിലെ നായകന്.
റൊമാന്റിക്
ചിത്രമാണ്. മനോജ് കെ.ഭാരതി വില്ലന്‍ വേഷത്തിലെത്തുന്നു. റിസോര്‍ട്ടുകളുടെ
പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ കാമറ മുകേഷ് ജ്ഞാനി. സ്ലംഡോഗ്
മില്യണയറില്‍ നായിക ഫ്രീദ പിന്റോയുടെ ചെറുപ്പകാലമാണു തന്വി ഗണേഷ് ലോങ്കര്‍
അവതരിപ്പിച്ചത്. മാര്‍ച്ച് 16നു കൊടൈക്കനാലില്‍ ഷൂട്ടിംഗ് ആരംഭിക്കും. യു
ആന്‍ഡ് മി സ്റ്റുഡിയോസിനു വേണ്ടി ദിനേഷ് ശാന്തിയാണു ചിത്രം നിര്‍മിക്കുന്നത്.
വൈരമുത്തുവിന്റെ പുത്രന് എഴുതുന്ന വരികള്‍ക്കു മിഥുന് ഈശ്വര്‍ സംഗീതം നല്കുന്നു.