ഫിലാഡല്‍ഫിയ: കെ.പി.സി.സി പ്രസിഡന്റും ഹരിപ്പാട് എം.എല്‍.എയുമായ രമേശ്
ചെന്നിത്തലയെ പെന്‍സില്‍വേനിയ കേരളാ ചാപ്റ്റര്‍ ആദരിച്ചു. ഐ.എന്‍.ഒ.സി കേരള
ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സംബന്ധിക്കാന്‍
എത്തിയതായിരുന്നു അദ്ദേഹം.
നാഷണല്‍ അഡൈ്വസറി ബോര്‍ഡ് അംഗവും സ്റ്റേറ്റ്
ഓര്‍ഗനൈസറുമായ ജോബി ജോര്‍ജ്, ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. ഈപ്പന്
ദാനിയേല്‍, ട്രഷറര്‍ തോമസ് ഏബ്രഹാം, ജോയിന്റ് ട്രഷറര്‍ ഈശോ തോമസ്, അലക്സ്
തോമസ്, സുധാ കര്‍ത്താ, സ്റ്റാന്‍ലി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്, ഈപ്പന്
മാത്യു, കുര്യന് പോളച്ചിറയ്ക്കല്‍, ഏബ്രഹാം മാത്യു, സജി തുടങ്ങി നിരവധി പേര്
കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്തു.
ജോബി
ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, അലക്സ് തോമസ്, സുധാ കര്‍ത്താ എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കേരള ജനതയ്ക്ക് കരുത്തുറ്റ സദ്ഭരണം
കാഴ്ചവെയ്ക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് കഴിയുമെന്ന് ജോബി ജോര്‍ജ് പറഞ്ഞു.
പെന്‍സില്‍വേനിയയിലെ കേരളാ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമായി ചോദിച്ചറിഞ്ഞ രമേശ് ചെന്നിത്തല പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി
രേഖപ്പെടുത്തി.
പെന്‍സില്‍വേനിയ സന്ദര്‍ശിക്കാന്‍ രമേശ് ചെന്നിത്തലയെ ജോബി
ജോര്‍ജ് ക്ഷണിക്കുകയും, ക്ഷണം സ്വീകരിച്ച് അടുത്ത സന്ദര്‍ശനത്തില്‍ തീര്‍ച്ചയായും
പെന്‍സില്‍വേനിയ സന്ദര്‍ശിക്കുമെന്ന് അറിയിക്കുകയും
ചെയ്തു.
കോട്ട്ലിയോണ് ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സമൂഹത്തിന്റെ
വിവിധ രംഗങ്ങളില്നിന്നായി ധാരാളം പേര് പങ്കെടുത്തു. ഐ.എന്‍.ഒ.സി സെക്രട്ടറി
ജനറല്‍ ജോര്‍ജ് ഏബ്രഹാം, കേരളാ പ്രസിഡന്റ് കളത്തില്‍ വര്‍ഗീസ്,
എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.