കുവൈറ്റ് സിറ്റി: തൃശൂര്‍ അസോസിയേഷന് കുവൈറ്റ് (ട്രാസ്സ്ക്) 2012-13 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 24ന് (വെള്ളി) സംഘം റസ്റ്റോറന്റില്‍ നടന്ന സിറ്റി ഏരിയ പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികളായി ടി.കെ. ഉണ്ണികൃഷ്ണന് (കണ്‍വീനര്‍), എം.എം ജലാല്‍ (സെക്രട്ടറി), ടി.എസ് ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെയും ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായി പി.എം ഇബ്രാഹിം, കെ.ജെ ബിജു, കെ.വി മുഹമ്മദ് അലി, ഷാജു പൗലോസ്, പി.എ ഷഹനാസ്, ജാക്സന് ജോസ്, എം.എം ഷാനവാസ്, സി.എ ഫൈസല്‍, പി.എ ഷാജി, പി.എസ് നവാസ് , വി.എം അബ്ദുള്‍ ജലാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ഏരിയ കണ്‍വീനര്‍ ഷാജു പൗലോസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാക്സന് ജോസ് സ്വാഗതം പറഞ്ഞു. അസോസിയേഷന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ വാതുക്കാടന്‍ അസോസിയേഷന്റെ വെളിച്ചം പദ്ധതിയെ കുറിച്ചും, ഭവന നിര്‍മാണ പദ്ധതിയെ കുറിച്ചും വിശദീകരിച്ചു.
അസോസിയേഷന് വനിതാ വേദി പ്രസിഡന്റ് രമാ വിജയന്, ജോയിന്റ് സെക്രട്ടറി ബൈജു മേനോന്, ജോയിന്റ് ട്രഷറര്‍ ശ്രീജിത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു പ്രസംഗിച്ചു. ടി.കെ ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞു.
റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്