ബെയ്ജിങ്: ജപ്പാനിലെ ഹൊന്‍ഷു ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ മറ്റ്
നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജപ്പാനില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന് ഉണ്ടായ ഭൂചലനത്തില്‍ 20,000 ത്തോളമാളുകള്‍ കൊല്ലപ്പെട്ടിരുന്നു.