Image

ബോവിക്കാനത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം: വികസന സമിതി

Published on 29 February, 2012
ബോവിക്കാനത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം:  വികസന സമിതി

കാസര്‍കോട്‌:  മുളിയാര്‍ പഞ്ചായത്തിലെ ബോവിക്കാനം, ബാലനടുക്കം, പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്ന് ആലൂര്‍ വികസന സമിതി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി ബന്ധപ്പെട്ടവര്‍ക്ക്  നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

      ബോവിക്കാനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ക്വാട്ടേഴ്സിന് സമീപത്തെ ബാലനടുക്കം നിവാസികളായ നിരവധി കുടുംബങ്ങള്‍ വോള്‍ട്ടേജ് ക്ഷാമം മൂലം പ്രയാസപ്പെടുന്നു. പകല്‍ സമയങ്ങളില്‍ പോലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ബള്‍ബുകള്‍ക്ക് മങ്ങിയ വെളിച്ചം മാത്രമെയുള്ളൂ.

 വൈദ്യുതി വിളക്കുകള്‍, ഫ്രിഡ്ജ്, ജല പമ്പിംഗ് മോട്ടര്‍, ടിവി, മറ്റ് ഇലക്ടോണിക്സ് ഉപകരണങ്ങള്‍, എന്നിവ പകല്‍ സമയത്ത്‌ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല, കുറഞ്ഞ വൈദ്യുതിയുടെ സി.എഫ്. ബള്‍ബുകള്‍ പോലും കത്താത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് രാത്രി കാലങ്ങളില്‍ പഠിക്കാനും പറ്റാത്ത അവസ്ഥയിലാണ്. വോള്‍ട്ടേജ് കുറവ് കാരണം മോട്ടോര്‍ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഇവിടെങ്ങളില്‍ ജലക്ഷാമവും അനുഭവപ്പെടുന്നവെന്നും നിവേദനത്തില്‍ വിശദീകരിച്ചു.

       വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ചെര്‍ക്കള വൈദ്യുതി സെക്ഷന്‍ ഓഫീസിനു കീഴിലെ ഒരു വൈദ്യുതി ട്രാന്‍സ്‌ഫോര്‍മര്‍ ഇവിടെ സ്ഥാപിച്ച് രൂക്ഷമായ വോള്‍ട്ടേജ്‌ ക്ഷാമം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, ജില്ലാ കളക്ടര്‍, സ്ഥലം എം.എല്‍.എ. ചെര്‍ക്കള ഇലക്ട്രിസിറ്റി അസിസ്റ്റന്റ് ഇന്ജീനിയര്‍, എന്നിവര്‍ക്ക് അയച്ച നിവേദനത്തില്‍ മഹമൂദ്‌ ഹാജി ആവശ്യപ്പെട്ടു. നിവേദനത്തിനോടൊപ്പം നാട്ടുകാരുടെ ഒപ്പുവെച്ച അപേക്ഷയും ബെള്ളിപ്പാടി ബി.കെ. അബൂബക്കര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

എന്ന്,

1, ആലൂര്‍ ടി എ മഹമൂദ്‌ ഹാജി

2, ബി.കെ. അബൂബക്കര്‍ ബെള്ളിപ്പാടി

 Mobile no. 9447955139

NB. KSEB Cherkala Office

Mass Petition Applicant no. 4866, Token No, 5488

ബോവിക്കാനത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം:  വികസന സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക