Image

രണ്ട് ലഷ്‌കര്‍ തീവ്രവാദികള്‍ ന്യൂഡല്‍ഹിയില്‍ പിടിയിലായി

Published on 29 February, 2012
രണ്ട് ലഷ്‌കര്‍ തീവ്രവാദികള്‍ ന്യൂഡല്‍ഹിയില്‍ പിടിയിലായി
ന്യൂഡല്‍ഹി: തീവ്രവാദി സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയിലെ അംഗങ്ങളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് ന്യൂഡല്‍ഹിയില്‍നിന്ന് പിടികൂടി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനാണ് ഇവര്‍ എത്തിയതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ജമ്മു കശ്മീരിലെയും ജാര്‍ഖണ്ഡിലെയും പോലീസ് ഇരുവരെയും കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക