സൂറിച്ച്: മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ച് യൂറോപ്പ് ഭദ്രാസന
വനിതാസമാജം പ്രതിനിധിയും സ്വിറ്റ്സര്‍ലന്‍ഡ് സെന്റ് മേരീസ് ചര്‍ച്ച്
വനിതാസമാജം പ്രവര്‍ത്തകയുമായ സുമ തോമസ് കക്കാട്ട് ഡമാസ്കസില്‍ യാക്കോബായ
സുറിയാനി സഭയുടെ തലവന്‍ മോറാന്‍ മോര് ഇഗ് നാത്തിയോസ് സക്കാ പ്രഥമന്‍
പാത്രിയര്‍ക്കീസ് ബാവയെ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ വാങ്ങി.
ബാവയോടൊപ്പം
ശ്രേഷ്ഠ ആബുന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, സുന്നഹദോസ് സെക്രട്ടറി
ജോസഫ് മോര് ഗ്രീഗോറിയോസ് തിരുമേനി, നവാഭിഷിക്തനായ മോര് അന്തിമോസ് തിരുമേനി
തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാന്‍
സാധിച്ചതില്‍ ദൈവത്തിന് സ്തുതിയര്പ്പിക്കുന്നതായി സുമ പറഞ്ഞു. സിറിയയിലെ
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യൂറോപ്പിലെ പല രാജ്യങ്ങളും സിറിയ
സന്ദര്‍ശിക്കുന്നത് വിലക്ക് നിലവിലുള്ളപ്പോഴാണ് സുമ താന്‍ വിശ്വസിക്കുന്ന സഭയുടെ
പരമാധ്യക്ഷനെ സന്ദര്‍ശിച്ചത്.