ആലപ്പുഴ: അന്താരാഷ്ട്ര കയര്‍ മേളയുടെ ഒരുക്കങ്ങള്‍ക്കിടെ നോക്കുകൂലി വാങ്ങിയ നാല് എഐടിയുസി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ തൊഴിലാളികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ യന്ത്രത്തറി ഇറക്കുന്നതിന് 3000 രൂപയാണ് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. ഒടുവില്‍ 1500 രൂപ തൊഴിലാളികള്‍ക്ക് നല്കി പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന് പ്രശ്നത്തില്‍ കയര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥന്റെ മൊഴി പ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു.