പിറവം: പാര്‍ട്ടിയിലെ പ്രശ്നങ്ങളേക്കാള്‍ വലുത് പിറവത്തെ യുഡിഎഫ് വിജയമാണെന്ന് ആര്. ബാലകൃഷ്ണ പിള്ള. എന്‍എസ്എസിന്റെ നിലപാടിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എതിര്‍ക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. അനൂപിന്റെ മന്ത്രി സ്ഥാന സംബന്ധിച്ചു യുഡിഎഫ് നേരത്തേ നിലപാടെടുത്തതാണെന്നും അദ്ദേഹം പറഞ്ഞു.