Image

സഹകരണ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ല: ഹൈക്കോടതി

Published on 22 February, 2012
സഹകരണ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യില്ല: ഹൈക്കോടതി
കൊച്ചി: ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടുകൊണ്ടുള്ള സഹകരണ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കെ.വി. ഹബീബും പിരിച്ചുവിടപ്പെട്ട ജില്ലാ ബാങ്ക് പ്രസിഡന്റുമാരും നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടിയില്‍ ഹൈക്കോടതിക്ക് ഇടപെടാനാകില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ പറഞ്ഞു. ഓര്‍ഡിനന്‍സിനെ കുറിച്ചുള്ള പരാതികള്‍ പിന്നീട് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക