കൊച്ചി: നീണ്ടകരയില്‍ ഇറ്റാലിയന്‍ കപ്പലിലെ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. സംഘത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്.അജിത്കുമാര്‍ നയിക്കും. എഡിജിപി വിന്‍സന്‍ എം.പോള്‍ സംഘത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.