Image

അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു (എബി മക്കപ്പുഴ)

Published on 29 January, 2017
അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു (എബി മക്കപ്പുഴ)
ഡാളസ്: ചരിത്ര പുരുഷന്‍ ചരിത്രം തിരുത്തി കുറിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് സമയത്തു ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള ഓരോന്നായി നടപ്പാക്കുന്നു.

ഏഴ് മുസ്‌ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചുള്ള ട്രംപിന്റെ നിയമം പ്രാപല്യത്തിലായി. ഇതിനെ തുടര്‍ന്ന് കെയ്‌റോയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെടാനിരുന്ന 5 ഇറാഖി യാത്രക്കാര്‍ക്കും ഒരു യെമന്‍ സ്വദേശിക്കും യാത്രാനുമതി നിഷേധിച്ചു.ഈജിപ്ത് എയര്‍ ഫ്‌ലൈറ്റിലായിരുന്നു ഇവര്‍ ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നത്. ജനുവരി 27 വെള്ളിയാഴ്ചയായിരുന്നു സിറിയ ഉള്‍പ്പടെയുള്ള 6 മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര അനുവദിക്കേണ്ടതില്ലെന്ന ട്രംപിന്റെ് പ്രഖ്യാപനം ഉണ്ടായത്.നാല് മാസത്തേക്ക് അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ട നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.

അമേരിക്കയെ ശക്തമാക്കൂക എന്ന നയ പ്രഖ്യാപനം പ്രാബല്യത്തിലാക്കുവാനുള്ള ശ്രമത്തിലാണ് പ്രസിഡണ്ട്. അമേരിക്കയില്‍ നിയമലംഘനം നടത്തി ഇപ്പോള്‍ കഴിയുന്നവര്ക്കും നിയമം ബാധകമാകും. ശരിയായ രേഖകള്‍ ഇല്ലാതെ ഇവിടെ കഴിയുന്ന വിദേശികള്‍ക്ക് ഇനിയുള്ള കാലം ഭീതിയുടേതായിരിക്കും. ടാക്‌സ് വെട്ടിപ്പിലൂടെയും, ക്രമവിരുദ്ധമായി സമ്പത്തു തട്ടിയെടുത്തവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കും. അദ്ധ്വാനിച്ചു ജീവിക്കുന്ന അമേരിക്കന്‍ ജനതക്കു ശോഭനമായ ഒരു ഭാവിയാണ് പ്രസിഡണ്ട് ട്രംപ് ആഗ്രഹിക്കുന്നത്. കടം കൊണ്ട് മുങ്ങി താണുകൊണ്ടിരിക്കുന്ന അമേരിക്കയെ രക്ഷിക്കുവാന്‍, തീവ്രവാദവും, മയക്കു മരുന്ന് കച്ചവടവും അമേരിക്കയില്‍ നിന്നും തുടച്ചു മാറ്റുവാന്‍ ബഹുമാന്യനായ പ്രസിഡണ്ട് നടത്തുന്ന ഓരോ ഉദ്യമത്തിനും നാം കൃതജ്ഞത ഉള്ളവരായിരിക്കണം.
അമേരിക്കന്‍ ജനതയെ തീവ്രവാദ ഭീഷണിയില്‍ നിന്നും രക്ഷിക്കുന്നത്തിനുള്ള നടപടിക്കു തുടക്കമിട്ടു (എബി മക്കപ്പുഴ)
Join WhatsApp News
Malayalee Emigrant 2017-01-29 19:43:21
The seven countries listed in the black list were not involved in any terrorist attack.  Saudi Nationals killed 2340 people, UAE 314 and Egypt 162.  Trump has business in Saudi, UAE, and Egypt. People who voted Trump needs to be ashamed.  
ജോണി ജോസഫ് 2017-01-30 09:18:40
എന്നാലും എന്റെ മുത്തപ്പാ, ഈ ചതി പ്രതീക്ഷിച്ചില്ല....

നാട്ടിൽ പോയി ആള് കളിക്കാമല്ലോ, നാട്ടിലെ കുറച്ചു പണം അമേരിക്കൻ നികുതി കൊടുക്കാതെ വെട്ടിക്കാമല്ലോ, സ്വന്തം പേരിൽ സ്ഥലവും വസ്തുവകകളും വാങ്ങി കൂട്ടാമല്ലോ എന്നൊക്കെ കരുതിയാ US Citizenship എടുക്കാതിരുന്നത്. എന്നും Green Cardൽ രണ്ടു വള്ളത്തിൽ കാൽ  കുത്തി നിൽക്കാമല്ലോ എന്ന് കരുതി.

ഈ കഷ്മലൻ എല്ലാ പ്രതീക്ഷയും തല്ലി കെടുത്തി. അടുത്ത പ്രാവശ്യം നമുക്കാർക്കും Trumpനു vote ചെയ്യണ്ട. തട്ടിപ്പു സമ്മതിക്കാത്ത President നമ്മൾക്ക് വേണ്ടേ വേണ്ട 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക