ഫൊക്കാനാ കേരളാ കണ്വന്ഷന് കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയില്‍ മെയ്ക
27നു നടക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. ഫൊക്കാനാ
എക്സികുട്ടീവ് കമ്മിറ്റി കൂടി തീരുമാനിച്ചതാണിത്.
തോമസ് ചാണ്ടി എം എല്‍ എ
യുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ വച്ചാണ് കേരളാ
കണ്‍വന്‍ഷനു അരങ്ങുണരുക. മുഖ്യമന്ത്രി, മറ്റു
മന്ത്രിമാര്‍, എം.എല്‍ എ മാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തു
പ്രവര്‍ത്തിക്കുന്ന നിരവധി വക്തികള് പങ്കെടുക്കും .
തോമസ് ചാണ്ടി എം എല്‍ എ രക്ഷാധികാരിയായി വിപുലമായ കമ്മിറ്റി ഉണ്ടാക്കുമെന്നും തമ്പി
ചാക്കോ അറിയിച്ചു .
ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്
, എക്സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍, ട്രെഷറര്‍ ഷാജി വര്‍ഗീസ് , ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ജോര്‍ജി
വര്‍ഗീസ്, ഫൗണ്ടേഷന് ചെയര്‍ പോള്‍ കറുകപ്പിള്ളില്‍ , വനിതാ വിഭാഗം
ചെയര്‍ പേഴ്സണ്‍ ലീലാ മാരേട്ട് , എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങള്‍
എന്നിവരുടെ കോണ്‍ഫറന്‍സ് കമ്മിറ്റിയിലാണ് കണ്വന്ഷന്
, തുടര്‍ന്നുള്ള പരിപാടികള്‍ എന്നിവയെ കുറിച്ച് തീരുമാനങ്ങള്‍
കൈക്കൊണ്ടത്.
ഫൊക്കാനാ കേരള ടുറിസം പ്രോജക്ട് , ജീവ കാരുണ്യ പദ്ധതികള്‍
തുടങ്ങി നിരവധി കര്‍മ്മ പരിപാടികള്‍ക്ക് കണ്വന്ഷന്
വേദിയാകുമെന്നു തമ്പി ചാക്കോ അറിയിച്ചു .