Image

മാഗ് ഇലക്ഷന്‍: വീണ്ടും വോട്ട് എണ്ണിയപ്പോഴും വിജയികള്‍ക്ക് മാറ്റമില്ല

Published on 17 December, 2016
മാഗ് ഇലക്ഷന്‍: വീണ്ടും വോട്ട് എണ്ണിയപ്പോഴും വിജയികള്‍ക്ക് മാറ്റമില്ല
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ (മാഗ്) ഇലക്ഷനില്‍ രണ്ടാമതും വോട്ട് എണ്ണിയപ്പോഴും ആദ്യം വിജയിച്ചവര്‍ തന്നെ വിജയം നിലനിര്‍ത്തി. വോട്ടുകളില്‍ നേരിയ വ്യത്യാസം മാത്രമാണു കണ്ടത്. അതു ഫലത്തെ ബാധിക്കുന്നതുമായിരുന്നില്ല.
പ്രസിഡന്റായി ജയിച്ച തോമസ് ചെറുകരയൂടെ ഭൂരിപക്ഷം 19-ല്‍ നിന്നു 22 ആയി.

മറ്റു വിജയികള്‍: ഏബ്രഹാം കെ ഈപ്പന്‍, മാത്യു മത്തായി (ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍)
സെലിന്‍ ബാബു, പൊന്നു പിള്ള (വനിതാ പ്രതിനിധികള്‍)

പ്രേം ദാസ് മമ്മാഴിയില്‍ (യൂത്ത് പ്രതിനിധി)
ഡയറക്ടര്‍മാര്‍: തോമസ് തയ്യില്‍, മോന്‍സി കുര്യാക്കോസ്, ഏബ്രഹാം തോമസ്, തോമസ് വര്‍ക്കി (മൈസൂര്‍ തമ്പി) ജോസഫ് കെന്നഡി, അഡ്വ. (ഡോ.) മാത്യു വൈരമണ്‍, സുരേഷ് രാമക്രിഷ്ണന്‍, ജോണാപ്പന്‍ വാലിമറ്റത്തില്‍, രാജന്‍ യോഹന്നാന്‍, ഡോ. സാം ജോസഫ്, റോണി ജേക്കബ്.

സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ ജോഷി ജോര്‍ജ്, ടി.എന്‍.സാമുവല്‍, തോമസ് ഒലിയാംകുന്നേല്‍ എന്നിവരടങ്ങുന്ന ഇലക്ഷന്‍ കമ്മീഷനാണുവീണ്ടും വോട്ട് എന്നിയത്. വീണ്ടും വോട്ട് എണ്ണണമെന്നു പലരും ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു ഇലക്ഷന്‍ ഫലംപ്രഖ്യാപിക്കുന്നത് നീട്ടിയത്.

900ല്‍ പരം വോട്ടുകളാണ് രേഖപ്പെടുത്തിയത്. ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നാണ് വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയവരെ തെരെഞ്ഞെടുക്കുന്നത്.
റിസല്‍ട്ട് വന്നതോടെ ഭിന്നതകള്‍ എല്ലാം തീര്‍ന്നുവെന്നും ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് തോമസ് ചെറുകര പറഞ്ഞു. പുതിയ പ്രസിഡന്റിനു എല്ലാവിധ സഹകരണവും എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ശശിധരന്‍ നായര്‍ വാഗ്ദാനം ചെയ്തു.

ഹുസ്റ്റണിലെ മലയാളികളുടെയെല്ലാം വിലാസവും ഫോണ്‍ നമ്പറുംശേഖരിച്ച് ഒരു ഡയറക്ടറി തയ്യാറാക്കുകയാണു ആദ്യലക്ഷ്യമെന്നു തോമസ് ചെറുകര പര്‍ഞ്ഞു. ഇപ്പോള്‍എല്ലാവരുമായും ബന്ധപ്പെടാന്‍ കഴിയുന്നില്ല. പുതിയ അംഗങ്ങളെ ചേര്‍ക്കുകയും യുവജനതയെ കൂടുതലായി അംഗത്ത്വത്തിലേക്കു കൊണ്ടു വരികയുമാണു മറ്റൊരു ലക്ഷ്യം.

അസോസിയേഷന്റെ രണ്ടേക്കര്‍ ഭൂമിയിലുള്ള കെട്ടിടത്തിനോടനുബന്ധിച്ചുള്ള ഗരാജ് പുതുക്കുകയാണു മറ്റൊരു ലക്ഷ്യം. 250 പേര്‍ക്ക് ഇരിക്കാവുന്ന ചെറിയൊരു ഓഡിാറ്റോറിയമാക്കി അതു മാറ്റിയാല്‍ ചെറുകിട പരിപാട്കളൊക്കെ അവിടെ നടത്താനാവും. സമീപത്തായി വോളി ബോള്‍ കോര്‍ട്ട് രൂപപ്പെടുത്തിയാല്‍ യുവജനതക്കും പ്രയോജനപ്പെടും.

ഉഴവൂര്‍ സ്വദേശിയായ തോമസ് ചെറുകര അസോസിയേഷന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റാണ്. 36 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്. 32 വര്‍ഷത്തെ സര്‍വീസിനു ശേഷം റിട്ടയര്‍ ചെയ്തു.നാട്ടില്‍ കോളജ് പഠനകാലത്ത് വിവിധ സംഘടനകളൂടെ നേത്രുത്വത്തില്‍ പ്രവര്‍ത്തിച്ചു. 1987-ല്‍ ഹൂസ്റ്റണ്‍ ക്‌നാനായ കമ്യൂണിറ്റി പ്രസിഡന്റായിരുന്നു.ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്റെ കോര്‍ഡിനേറ്റര്‍ ആയും പ്രവര്‍ത്തിച്ചു.1997-ലെ കെ.സി.സി.എന്‍.എ കണ്വന്‍ഷന്റെ തെരെഞ്ഞെടുക്കപ്പെട്ട ഫൈനാന്‍സ് കമ്മിറ്റി ചെയറായും പ്രവര്‍ത്തിച്ചു
പരേതനായ ഫാ. ഫിലിപ്പ് ചെറുകരയുടെ സഹോദര പുത്രനാണ്.
ഭാര്യ ചിന്നമ്മ കരികുന്നം മറ്റപ്പള്ളി കുടുംബാംഗം. പുത്രന്‍ തോമസ് ജൂണിയര്‍, ഭാര്യ ജീന. 

മാഗ് ഇലക്ഷന്‍: വീണ്ടും വോട്ട് എണ്ണിയപ്പോഴും വിജയികള്‍ക്ക് മാറ്റമില്ല
തോമസ് ചെറുകര
Join WhatsApp News
CID Moosa 2016-12-17 21:11:24
റഷ്യാക്കാരുടെ ചാരസംഘടനയുടെ ഇടപിടൽമൂലമാണ് Thomas ജയിച്ചത്. വോട്ട് എണ്ണിയവന്മാർ മുഴുവൻ രണ്ടു പ്രാവശ്യവും വോഡ്ക്ക അടിച്ചിട്ടുണ്ടായിരുന്നു 

Lenin Destovisky 2016-12-17 23:57:37
I am Lenin Destovisky from Russia.Hi,  CID Moosa, you are right. No doubt. We interfeared in MAGH Election. Be careful in next FOKANA-FOMA election also we will interfear. Here the funny thing more peole/committee members won from Sasidharan panel. So, popular vote is for Sasi. So Thomas rule for 7 months and give rest 5 months chance for Sasidharan. A Compromise fourmula. Congratulations to all loosers and winners.
Jack Daniel 2016-12-18 10:55:41
I appreciate your election spirit. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക