ബര്‍ലിന്‍: ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ
ദേഹവിയോഗത്തില്‍ ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവക അനുശോചനം
രേപ്പെടുത്തി.
ഡോ.ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ
ജീവിതം ത്യാഗപൂര്‍ണമായ ദൈവസ്നേഹത്തിന്റെ ഉത്തമ മാതൃകയാണ് തന്റെ ഗുരുവും
മാര്ഗനിര്ദേശകനുമായ തിരുമേനി എന്ന് ഇടവക വികാരി റവ.ഫാ. ലൈജു മാത്യു
അഭിപ്രായപ്പെട്ടു.
സഭയ്ക്കും സമുദായത്തിനും നിസ്വര്‍ത്ഥരായ സ്വജനങ്ങളെ
കണെ്ടത്തി സമൂഹത്തിന്റെ സമരിയ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച തിരുമേനിയുടെ
സാര്‍ത്ഥകമായ ജീവിതവും നന്മകളും എന്നും വിശ്വാസികള്‍ സ്മരിക്കുമെന്നും.ഫാ. ലൈജു
മാത്യു പറഞ്ഞു.
കുഷ്ഠരോഗിക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍,
ഉത്തരേന്ത്യ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍,
നിര്‍ദ്ധനര്‍ക്കായുള്ള ചികില്‍സാസഹായ നിധികള്‍, തുടങ്ങി തിരുമേനിയുടെ പ്രവര്‍ത്തന
മേഖല വിപുലമായിരുന്നെന്ന് ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് ഇടവക
ഭാരവാഹികള്‍ അനുസ്മരിചു.ഇടവക കമ്മിറ്റി അഭിവന്ദ്യ പിതാവിന്റെ ദേഹ വിയോഗത്തില്‍
അനുശോചനം രേഖപ്പെടുത്തി.