ശ്രീകുമാര്‍ ഉണ്ണിത്താന് ഫൊക്കാനയുടെ സൗമ്യവും ദീപ്തവുമായ മുഖമാണ്. രണ്ടു ഉത്തരവാദിത്വങ്ങള്‍ ആണ് ഫൊക്കാനാ അദ്ദേഹത്തെ ഏല്‍പ്പിച്ചിരിക്കുന്നത്. ഫൊക്കാനയുടെ ന്യൂ യോര്‍ക്ക് റീജിയന് വൈസ് പ്രസിഡന്റ്, ഫൊക്കാനാ പി ആര് ഓ എന്നീ രണ്ടു പദവികളും അദ്ദേഹത്തില്‍ ഭദ്രം ആയിരിക്കുമെന്നുറപ്പ്. ഫൊക്കാനയുടെ 2014 16 കാല ഘട്ടത്തിലെ പബ്ലിക് റിലേഷന്‍ ഓഫിസര്‍ ആയിരുന്നു ശ്രീകുമാര്‍ ഉണ്ണിത്താന്. കൂടാതെ ന്യൂ യോര്‍ക്കിലെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും മികച്ച സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫൊക്കാനയുടെ വാര്‍ത്തകള്‍ കൃത്യസമയത്തു എല്ലാ മലയാള മാധ്യമങ്ങള്‍ക്കും കൃത്യമായി എത്തിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തവണയും ഫൊക്കാനയുടെ പി ആര് ഓ ആയി അദ്ദേഹത്തെ തന്നെ വീണ്ടും തെരഞ്ഞെടുത്തത്. ഫൊക്കാനയുടെയും ഫൊക്കാനാ പ്രവര്‍ത്തകരുടെയും മനസറിഞ്ഞു പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹത്തിനറിയാം. ഒരു മികച്ച
പത്രപ്രവര്ത്തകന് വേണ്ട കയ്യടക്കം അദ്ദേഹത്തിന്റെ ഓരോ വാര്‍ത്തയിലും നമുക്ക് കാണാം .
ഇരുപതു വര്‍ഷം ന്യൂ യോര്‍ക്കിലെ നിറ സാന്നിധ്യമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം നടത്തിയ ചിട്ടയോടു കൂടിയ എല്ലാ പരിപാടികളും ന്യൂയോര്‍ക്ക് മലയാളികളുടെ കണ്ണിനും കാതിനും സന്തോഷം പകരുന്നതായിരുന്നു. രണ്ടു മാസം മുന്‍പ് നടന്ന ഓണാഘോഷ പരിപാടികള്‍ തന്നെ ഏറ്റവും മികച്ച ഉദാഹരണം.
സാംസ്കാരിക സംഘടന രംഗത്തു പ്രവര്‍ത്തിക്കുന്നതുപോലെ തന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സജീവമാണ് ശ്രീകുമാര്‍ ഉണ്ണിത്താന്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ ട്രഷറര്‍, കൂടിയാണ്.
കെ എച് എന്‍ എ യുടെ മുന്‍ ജോ:ട്രഷറര്‍, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ട്രഷറര്‍ എന്നീ നിലകളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കന്മലയാളികളുടെ സംഘടനകളുടെ സംഘടന എന്ന നിലയില്‍ ഫൊക്കാന ആര്‍ജിച്ച സാംസ്കാരിക ഉന്നമനം ആണ് ഫൊക്കാനയുടെ ഭാഗമാകുവാന്‍ തന്നെ പ്രേരിപ്പിച്ചത് എന്ന് ശ്രീകുമാര്‍ ഉണ്ണിത്താന് പറയുന്നു.. ഫൊക്കാന ഇന്നുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാല്‍ അത് നമുക്ക് മനസിലാകും. ഫൊക്കാനയുടെ ചുവടുപിടിച്ചാണ് മറ്റുപല സംഘടനകളും വളര്‍ന്നു വന്നത്. അവര്‍ക്കെല്ലാം ഫൊക്കാനയുടെ പാത പിന്തുടരുവാനെ സാധിക്കു. കാരണം ഫൊക്കാനാ അതിന്റെ പ്രവര്‍ത്തകര്‍ക്ക് നല്കുന്ന ഊര്‍ജം വളരെ വലുതാണ്. ആ ഊര്‍ജമാണ് അമേരിക്കന്‍ മലയാളി സംഘടനപ്രവര്‍ത്തനത്തിന്റെ കാതല്‍.അതുകൊണ്ടു സംഘടന പ്രവര്‍ത്തനം ഉള്ളിടത്തോളം കാലം ഫൊക്കാനയില്‍ തുടരും. അതൊരു നേട്ടം തന്നെയാണ്. അദ്ദേഹം പറയുന്നു.
1994 ല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ശ്രീകുമാര്‍ ഉണ്ണിത്താന് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ വൈറ്റ് പ്ലൈന്സിലാണ് താമസം. വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഉദ്യോഗസ്ഥന് കൂടിയാണ്. ഭാര്യ ഉഷ ഉണ്ണിത്താന്, മക്കള്‍ ശിവ ഉണ്ണിത്താന്, വിഷ്ണു ഉണ്ണിത്താന്.