Image

കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി

Published on 15 February, 2012
കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. മൂന്നു മാസം പ്രായമുള്ള ആണ്‍കുട്ടിയെ ആണ് ആരോ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചത്. ഇന്നു രാവിലെ എട്ടേമുക്കാലിനാണ് കുട്ടിയെ അമ്മത്തൊട്ടിലില്‍ കണ്ടത്. 

നല്ല ആരോഗ്യമുള്ള കുട്ടിയിപ്പോള്‍ ആശുപത്രിയിലെ ലേബര്‍ റൂമിലെ ജീവനക്കാരുടെ പരിചരണയിലാണ്. കുട്ടിക്ക് പ്രത്യേകിച്ച് അസുഖമൊന്നും ഇല്ലെന്ന് പരിശോധിച്ച ഡോ.തോമസ് കുര്യാക്കോസ് പറഞ്ഞു. അമ്മയെ കാണാത്തതിനാലാകാം, എങ്കിലും എപ്പോഴും കരച്ചിലാണ്. വെള്ള നിറമുള്ള ഉടുപ്പാണ് കുട്ടിയെ ധരിപ്പിച്ചിരുന്നത്. നാളെ ശിശുക്ഷേമ സമിതി അധികൃതര്‍ എത്തി കുട്ടിയെ ഏറ്റെടുക്കും. 

ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ കിട്ടുന്ന പതിമൂന്നാമത്തെ കുട്ടിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക