ടെഹ്റാന്: ഇറാന് തന്ത്രപ്രധാനമായ ആണവ രഹസ്യങ്ങള്‍ പുറത്തുവിട്ടു. ദേശീയ
ടെലിവിഷന്‍ ചാനലില്‍ കൂടിയാണ് പ്രസിഡന്റ് അഹമ്മദി നെജാദ് രാജ്യത്തിന്റെ ആണവ
ശക്തിയെക്കുറിച്ച് വിശദീകരിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ആണവ ഇന്ധന ദണ്ഡുകളും
പുതിയ സെന്‍ട്രിഫ്യൂജുകളും ഉള്‍പ്പെടെയുള്ളവയുടെ ദൃശ്യങ്ങളും പുറത്തുവിട്ട
ശേഷമായിരുന്നു അഹമ്മദി നെജാദ് ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത്
സംസാരിച്ചത്. അമേരിക്കയും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളും ഇറാന്റെ ആണവ
പദ്ധതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
ഇറാന് മറ്റ് രാജ്യങ്ങള്‍
ആണവ ഇന്ധനം നല്കാന് മടിച്ചതിനാല്‍ തദ്ദേശീയമായി ഇവ നിര്‍മ്മിക്കുകയായിരുന്നു.
റിയാക്ടറില്‍ ആണവ ദണ്ഡുകള് ഘടിപ്പിച്ച് ബുധനാഴ്ച്ച പരീക്ഷണം നടത്തുമെന്ന്
നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ആറ് യൂറോപ്യന്‍ യൂണിയന്
രാജ്യങ്ങളിലേക്കുള്ള ഇന്ധനവിതരണം നിര്‍ത്തിവെക്കാനും ഇറാന് തീരുമാനിച്ചിട്ടുണ്ട്.
നെതര്‍ലാന്‍ഡ്സ്, സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ഗ്രീസ്, പോര്‍ച്ചുഗല്‍
എന്നിവിടങ്ങളിലേക്കുള്ള ഇന്ധനവിതരണമാണ് ഇറാന് നിര്‍ത്തിവെച്ചത്.