Image

മോഡി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്‌

Published on 15 February, 2012
മോഡി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്‌
അഹമ്മദബാദ്: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യത്തിന് ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് അയച്ചു. 2002 ലെ കലാപത്തിനിടെ അഗ്നിക്കിരയാക്കപ്പെട്ട 56 കടകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കാത്തതിനാണ് കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ ഉത്തരവായത്.
 
15 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 56 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ വര്‍ഷമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. ഒരു വര്‍ഷമായിട്ടും ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് മോഡി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക